രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം മരണം 30,645കവിഞ്ഞു
1001813 കുറവുമതമാണ് ഇന്ത്യക്കുള്ളത് രാജ്യത്തു ഒരു ദിവസവും നലപാതയ്‌യാനായിരാട്ടത്തിലധികം ആളുകൾക്കാണ് പുതുതായി കോവിഡ് ബാധിച്ചുകൊണ്ടിരിക്കുന്നതു
ഡൽഹി :രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു. കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷത്തിലേക്ക് 1,288,130 പിന്നിട്ടു . മരണം 30,645കവിഞ്ഞു.കോവിഡ് വ്യാപനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസിലിനേക്കാൾ .1001813 കുറവുമതമാണ് ഇന്ത്യക്കുള്ളത് രാജ്യത്തു ഒരു ദിവസവും നലപാതയ്‌യാനായിരാട്ടത്തിലധികം ആളുകൾക്കാണ് പുതുതായി കോവിഡ് ബാധിച്ചുകൊണ്ടിരിക്കുന്നതു
സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന കണക്ക് രണ്ടാം ദിവസവും 40,000 കടന്നേക്കും. മഹാരാഷ്ട്രയിൽ 9895 പുതിയ കേസുകളും 298 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 6472 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്ധ്ര, കർണാടക, ഗുജറാത്ത് ജമ്മു കശ്മീർ, പഞ്ചാബ് തുടങ്ങിയിടങ്ങളിൽ പ്രതിദിന കണക്കിൽ വർദ്ധനവ് രേഖപ്പെടുത്തി.
ഡൽഹിയിൽ 1041 കേസുകൾ ഇന്നലെ സ്ഥിരീകരിച്ചു.ഇതിനിടെ ഡൽഹി കോവിഡ് കെയർ സെന്‍ററില്‍ ചികിത്സയിൽ ഇരുന്ന 14 കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കോവിഡ് ബാധിതനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി. തമിഴ്‌നാട്ടിൽ ആകെ മരണം 3,232ഉം പോസിറ്റീവ് കേസുകൾ 1,92,964ഉം ആയി. 24 മണിക്കൂറിനിടെ 6,472 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ ആകെ കൊവിഡ് കേസുകൾ 90,900 ആയി ഉയർന്നു. തൂത്തുക്കുടി എംഎൽഎ ഗീത ജീവന് രോഗം സ്ഥിരീകരിച്ചു. ആന്ധ്രയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 7998 പുതിയ കേസുകൾ. 61 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 72711ഉം മരണം 884ഉം ആയി. കർണാടകയിലും രോഗം പടരുന്നു. 5030 പുതിയ രോഗികളിൽ 2207ഉം ബംഗളൂരുവിൽ. ഇവിടെ 24 മണിക്കൂറിനിടെ 47 പേർ മരിച്ചു. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകൾ 80863ഉം മരണം 1616ഉം ആയി. ഉത്തർപ്രദേശിൽ 2,529ഉം, പശ്ചിമബംഗാളിൽ കൊവിഡ് ബാധിതർ അരലക്ഷം കടന്നു. 2,436 പേർ കൂടി രോഗികളായി. ഗുജറാത്തിൽ 1078ഉം, ഡൽഹിയിൽ 1041ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.