ഇന്ത്യ-ചൈന വിഷയത്തില്‍ ട്രംപ് മോദിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം
ഏപ്രില്‍ നാലിനാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്
ചൈന-ഇന്ത്യ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം.ഏപ്രില്‍ നാലിനാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. അന്ന് ഹൈഡ്രോക്സി ക്ലോറോക്വിനുമായി ബന്ധപ്പെട്ടാണ് ഇരുവരും സംസാരിച്ചതെന്നും ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.നരേന്ദ്ര മോദി അത്ര നല്ല മൂഡിലല്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് മോദിയെ അറിയിച്ചുവെന്നും അതിര്‍ത്തി വിഷയത്തില്‍ മോദിക്ക് അതൃപ്തിയുണ്ടെന്നും ട്രംപ് പറഞ്ഞു.