ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ സുപ്രധാന ചർച്ചആരംഭിച്ചു
അതിർത്തി, പ്രതിരോധം, വ്യാപാരം എന്നിവയാണ് പ്രധാന വിഷയങ്ങൾ എങ്കിലും ജമ്മു കശ്മീർ വിഷയത്തിൽ ചർച്ചയുണ്ടാകുമോ എന്നാണ് ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
മഹാബലിപുരം :ഒരു മണിക്കൂർ നീളുന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങും മാത്രമാണ് ഉണ്ടാകുക . അതിന് ശേഷം പ്രതിനിധി തല ചർച്ചയുമുണ്ടാകും. അതിർത്തി, പ്രതിരോധം, വ്യാപാരം എന്നിവയാണ് പ്രധാന വിഷയങ്ങൾ എങ്കിലും ജമ്മു കശ്മീർ വിഷയത്തിൽ ചർച്ചയുണ്ടാകുമോ എന്നാണ് ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
ചർച്ചകൾക്ക് ശേഷം സംയുക്ത പ്രതികരണം ഉണ്ടാവില്ലെന്നാണ് സൂചനകൾ. ഇരു രാജ്യങ്ങളും പ്രത്യേകം വാർത്താക്കുറിപ്പുകൾ ഇറക്കിയേക്കും. ചർച്ചകൾക്ക് ശേഷം 12.45 ന് ഷീ ജിൻ പിങ് നേപ്പാളിലേക്ക് തിരിയ്ക്കും
ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങുമായി അനൌപചാരിക ഉച്ചകോടിക്ക് മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ദിനം തുടങ്ങിയത് നല്ല സന്ദേശത്തോടെ. ബീച്ച് വൃത്തിയാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രഭാത നടത്തം. .
ശുചിത്വവും ആരോഗ്യവും നിലനിർത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. രാവിലെയുള്ള നടത്തത്തിനിടയിലും വ്യായാമത്തിനിടയിലും ശുചീകരണപ്രവർത്തനങ്ങൾകൂടി ശ്രദ്ധിക്കണം. “നമ്മുടെ പൊതു സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതാണെന്ന് ഉറപ്പാക്കണം” ട്വീറ്റിലൂടെ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.