ഇന്ത്യ ചൈന അതിർത്തിയിൽ കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും ഘട്ടംഘട്ടമായി സേന പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായി .

ഈ മാസം ആറിന് കോര്‍ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയിലും സമാധാന ധാരണ രൂപപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലംഘിച്ചായിരുന്നു 15ന് ചൈനയുടെ അക്രമം അതിനാല്‍ ചൈന ധാരണകള്‍ പാലിക്കാതെ ഇന്ത്യ സന്നാഹങ്ങള്‍ പിന്‍വലിക്കില്ല

0

ഡൽഹി :സേനാ വിന്യാസം നേരിട്ട് വിലയിരുത്താന്‍ കരസേന മേധാവി ലഡാക്കിലെത്തി. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ 40 ചൈനീസ്…ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യ, ചൈന തര്‍ക്കത്തില്‍ ബാഹ്യഇടപെടല്‍ ആവശ്യമില്ലെന്ന് റഷ്യ പ്രതികരിച്ചു.ഇന്ത്യ – ചൈന കോര്‍ കമാന്‍ഡര്‍മാര്‍ ഇന്നലെ നടത്തിയ പതിനൊന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച തികച്ചും സൗഹാര്‍ദപരവും ക്രിയാത്മകവുമായിരുന്നുവെന്ന് സേന വൃത്തങ്ങള്‍ പ്രതികരിച്ചു. പാംഗോങ്ങിലെയും ഗല്‍വാനിലെയു സംഘര്‍ഷമേഖലകളില്‍ നിന്ന് സേന പിന്മാറ്റത്തിനുള്ള നടപടികള്‍ ചര്‍ച്ചയായി. കൂടുതല്‍ സംഘര്‍ഷങ്ങള്‍ പാടില്ലെന്ന ധാരണയിലെത്തി.അതിർത്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരും.

ഏപ്രിലിലെ അവസ്ഥയിലേയ്ക്ക് അതിര്‍ത്തിയിലെ.സാഹചര്യങ്ങള്‍ മാറണമെന്ന് ഇന്ത്യ കര്‍ശന നിലപാടെടുത്തു. ഈ മാസം ആറിന് കോര്‍ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയിലും സമാധാന ധാരണ രൂപപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലംഘിച്ചായിരുന്നു 15ന് ചൈനയുടെ അക്രമം അതിനാല്‍ ചൈന ധാരണകള്‍ പാലിക്കാതെ ഇന്ത്യ സന്നാഹങ്ങള്‍ പിന്‍വലിക്കില്ല. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ഇല്ലാതാക്കുമെന്ന് ചൈനീസ് വിദേശകാര്യ‌മന്ത്രാലയം പ്രതികരിച്ചു. രാജ്യാന്തര നിയമങ്ങളും ധാരണകളും എല്ലാവരുപാലിക്കണമെന്ന് ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യമന്ത്രിതല ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു.കിഴക്കന്‍ ലഡാക്കിലെ സേനാ വിന്യാസം, ചൈനയുമായുള്ള ചര്‍ച്ചകളുടെ പുരോഗതി എന്നിവ കരസേന മേധാവി ജനറല്‍ എം.എഎം.എം നരവനെ വിലയിരുത്തും. ചൈനയുടെ ആക്രമണത്തില്‍ പരുക്കേറ്റ സൈനികരെ സന്ദര്‍ശിക്കും.

ചർച്ചകൾ പുരോഗമിക്കുകമ്പോഴും ചൈന കൈയടക്കിയ പ്രദേശങ്ങളുടെ കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല സംഘർഷം മൂർധന്യാവസ്ഥയിൽ തുടരുന്ന പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ ഇന്ത്യൻ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഇതിനോടകം ലഭ്യമായിട്ടുണ്ട് ഈ പ്രദേശങ്ങളിൽ നിന്നും ചന ഉടൻ പിൻവാങ്ങണമെന്നു ഇന്ത്യ ആവശ്യപ്പെട്ടു .തങ്ങൾ അതിർത്തി ലംഘിച്ചിട്ടില്ലെന്ന ചൈനയുടെ വാദങ്ങൾ ഖണ്ഡിക്കുന്നതാണ് ഓസ്ട്രേലിയൻ ഉപഗ്രഹ വിശകലന വിദഗ്ധൻ പഠനം
വിശകലന വിദഗ്ധൻ നേഥൻ റൂസർ പുറത്തുവിട്ട ദൃശ്യങ്ങൾ. 8 മലനിരകളുള്ള പാംഗോങ്ങിൽ നാലാം മലനിര വരെയാണ്.
ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. ഇവിടെ 62 സ്ഥലങ്ങളിൽ മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും
ഇവിടെ 62 സ്ഥലങ്ങളിൽ മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചു.ഏറ്റുമുട്ടലുണ്ടായ തടാകക്കരയിലും ചൈനീസ് സേനയുടെ ടെന്റുകളുണ്ട്. ശക്തമായ പ്രതിരോധമൊരുക്കി ഇന്ത്യൻ സേന പ്രതിരോധമൊരുക്കി ഇന്ത്യൻ സേന നാലാം മലനിരയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.8 മലനിരകളിൽ എട്ടാമത്തെ മലനിര വരെയാണ് ഇന്ത്യൻ അതിർത്തി. നാലാമത്തേതിൽ അതിർത്തി അവസാനിക്കുന്നുവെന്നാണുചൈനയുടെ വാദം. എട്ടിനും നാലിനുമിടയിലുള്ള മലനിരകൾ ഇരുസേനകളും പരസ്പരം പട്രോളിങ് നടത്തുന്ന പ്രദേശമാണ്.എന്നാൽ, നാലിലേക്ക് അതിക്രമിച്ചു കയറിയ ചൈന ടെന്റുകളും സേനാ സന്നാഹങ്ങളും സ്ഥാപിച്ചതായാണു ദൃശ്യങ്ങളിൽ കാണുന്നത് .