ഇന്ത്യ -ചൈന അതിർത്തിയിൽ ചൈനയുടെ വൻസൈനിക നീക്കം

ഗൽവാൻ, ഹോട് സ്പ്രിങ്ങ്സ്, പാംഗോങ്ങ് എന്നിവിടങ്ങൾക്ക് പുറമെ ഡെപ്സാങ്ങിന് സമീപവും ചൈന, സൈനിക ശക്തി വർധിപ്പിച്ചു.

0

ഡൽഹി :ഗൽവാൻ, ഹോട് സ്പ്രിങ്ങ്സ്, പാംഗോങ്ങ് എന്നിവിടങ്ങൾക്ക് പുറമെ ഡെപ്സാങ്ങിന് സമീപവും ചൈന, സൈനിക ശക്തി വർധിപ്പിച്ചു. സേന നീക്കത്തിന്‍റെ ഉപഗ്രഹ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഒരുസമയം പലയിടങ്ങളിൽ പ്രകോപനം ഉണ്ടാക്കാനുള്ള ചൈനീസ് ശ്രമമാണ് ഇതെന്നാണ് ഇന്ത്യൻ സേനയുടെ വിലയിരുത്തൽ.ഗൽവാൻ അതിർത്തിയിൽ നിന്ന് ചില സൈനിക വാഹനങ്ങൾ ചൈന നീക്കി തുടങ്ങിയെങ്കിലും പട്രോൾ പോയിന്‍റ് 14 ന് സമീപം സ്ഥാപിച്ച ടെൻറുകൾ നീക്കം ചെയ്തിട്ടില്ല. കഴിഞ്ഞ 22 ആം തീയതി ചേർന്ന ഇന്ത്യ-ചൈന സേന കമാന്‍ററുമാരുടെ യോഗത്തിൽ, ഇരു സേനകളും പട്രോളിംഗ് നടത്തുന്ന അതിർത്തികളിൽ ടെൻറുകൾ നിലനിർത്തില്ലെന്ന തീരുമാനത്തിൽ എത്തിയിരുന്നു.

എന്നാൽ ചൈന ആ തീരുമാനം നടപ്പാക്കിയില്ല. ഗല്‍വാൻ താഴ്‍വര പൂർണ്ണമായും  തങ്ങളുടെതെന്ന വാദമാണ് ചൈനയുടെ പ്രതിരോധ മന്ത്രാലയം ഇപ്പോഴും ഉയർത്തുന്നത്. ഇന്ത്യയുടെ ഭാഗത്തുള്ള ഷ്യോക് – ഗൽവാൻ നദികൾ കൂടി ചേരുന്ന പ്രദേശം വരെ തങ്ങളുടെതെന്ന അവകാശ വാദമാണ് ചൈന ഉന്നയിക്കുന്നത്. സംഘർഷാവസ്ഥ ഏറ്റവും രൂക്ഷമായ പാംഗോങ്ങ് മേഖലയിൽ 8 കിലോമീറ്ററിലധികം അതിക്രമിച്ച് കയറിയ ചൈന മലനിരകളിൽ ടെൻറുകൾ ഉൾപ്പടെ സ്ഥാപിച്ചിട്ടുണ്ട്.

“പരസ്പര ബഹുമാനവും പിന്തുണയും ഇരു രാജ്യങ്ങളുടെയും ദീർഘകാല താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു ഉറപ്പായ മാർഗമാണ്,”ഇന്ത്യയുടെ ചൈനീസ് അംബാസഡർ സൺ വീഡോംഗ് നെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട്നി ചെയ്തു നീലവിലെ സ്ഥിതിക്ക് ഉത്തരവാദി ചൈനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് അയൽവാസികളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കം പതിറ്റാണ്ടുകളിലെ ഏറ്റവും മോശമായതായി സ്ഥിയിലാണ് ഇന്നുള്ളത്
അതിർത്തിയിൽ സമീപകാല സംഭവങ്ങളു മുഖാമുഖ മുള്ള ഏറ്റുമുട്ടൽ പശ്ചാത്തലം ചൈന സൃഷ്ടിച്ചതാണ് . 1993 ലെ കരാർ ലംഘിച്ച് മെയ് ആദ്യം മുതൽ ചൈനീസ് വിഭാഗം എൽ‌എസിയിൽ വലി സൈന്യവും ആയുധങ്ങളെയും ശേഖരിക്കുന്നു .

അതേസമയം ധാരണകള്‍ ലംഘിച്ച് ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യം വിന്യസിച്ചതിന് പിന്നാലെ കൂടുതല്‍ സൈന്യത്തെ ലഡാക്കിലെ നിയന്ത്രണ രേഖയിലേക്ക് അയച്ച് ഇന്ത്യ. ചൈനീസ് സൈന്യം വിന്യസിച്ച സാഹചര്യത്തില്‍ നിയന്ത്രണ രേഖയിലെ 3,488 കിലോ മീറ്റര്‍ പ്രദേശത്ത് സൈനിക വിന്യാസം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. കൂടുതല്‍ സൈനികര്‍ക്ക് പുറമേ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെയും അതിര്‍ത്തിയിലേക്ക് അയച്ചിട്ടുണ്ട്.

ലഡാക്കിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച ലഫ്. ജനറല്‍ പരംജിത്ത് സിംഗും, ഐടിബിപി മേധാവി എസ്എസ് ദേസ്വാളും ലേ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന വേളയിലാണ് ഐടിബിപി ഉദ്യോഗസ്ഥരെ സൈനികര്‍ക്ക് സഹായത്തിനായി അയക്കാന്‍ തീരുമാനിച്ചത്. പ്ലാറ്പൂണിന് പകരം കമ്പനികളായാകും ഇവര്‍ പട്രോളിംഗില്‍ സൈനികരെ സഹായിക്കുക.

ഐടിബിപി ഉദ്യോഗസ്ഥരെക്കൂടി അതിര്‍ത്തിയിലേക്ക് അയക്കുന്നത് വഴി സൈനിക ശക്തി കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ലഡാക്കിലെ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട് ഉന്നത സൈനിക വൃത്തങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നതിനിടയിലും ഗാല്‍വന്‍ താഴ്‌വര, ഹോട്‌സ് സ്പ്രിംഗ്, പാംഗോംഗ് ലേക്ക് എന്നിവിടങ്ങളിലെ സ്ഥിതി കലുഷിതമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമാക്കാനാണ് താത്പര്യമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

You might also like

-