ഇന്ത്യ ചൈന അതിർത്തിയിൽ ഇന്ത്യയുടെ സൈനിക നീക്കം സംഘർഷമേഖലയിൽ യുദ്ധവിമാനം വിന്യസിച്ചു
കിഴക്കൻ ലഡാക്ക് മേഖലയിൽ എന്തെങ്കിലും ഓപ്പറേഷനുകൾ നടത്തണമെങ്കിൽ ഈ വ്യോമതാവളങ്ങൾ കേന്ദ്രീകരിച്ചാണ് അവ നടപ്പാക്കുക.
ഡൽഹി:ഇന്ത്യ ചൈന അതിർത്തിയിൽ അതിര്‍ത്തിയില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി ഇന്ത്യന്‍ വ്യോമസേന. യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. വ്യോമസേന മേധാവി എയർ മാർഷൽ രാകേഷ് കുമാർ സിങ് ബഹാദൂരിയ ലഡാക്കിലെത്തി. ലേ, ശ്രീനഗർ വ്യോമ താവളങ്ങൾ അദ്ദേഹം സന്ദർശിക്കും.
കിഴക്കൻ ലഡാക്ക് മേഖലയിൽ എന്തെങ്കിലും ഓപ്പറേഷനുകൾ നടത്തണമെങ്കിൽ ഈ വ്യോമതാവളങ്ങൾ കേന്ദ്രീകരിച്ചാണ് അവ നടപ്പാക്കുക. അതിനിടെ ഇന്ത്യന്‍ സൈനികര്‍ കസ്റ്റഡിയില്ലെന്ന് ചൈനീസ് വിദേശകാര്യവക്താവ് അറിയിച്ചു. ചൈനയുമായുള്ള സംഘര്‍ഷ സാഹചര്യം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം വൈകിട്ട് നടക്കാനിരിക്കെയാണ് ഇന്ത്യൻ വ്യോമസേനയുടെ സേന വിന്യാസം