ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖം മതിൽ കെട്ടി അടച്ചു മോദിയുടെ ” ട്രംപ് സ്വീകരണം”
ഈ മാസം 24ന് ഡോണൾഡ് ട്രംപ് ഇന്ത്യാ സന്ദർശനത്തിനായി എത്തും. ട്രംപിന്റെ വരവ് പ്രമാണിച്ച് വൻ ഒരുക്കങ്ങളാണ് മോദി സർക്കാർ അഹമ്മദാബാദിൽ നടത്തുന്നത് ഒരുക്കങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ യഥാർത്ഥ മുഖം മറക്കാൻ മോദി പാവപ്പെട്ടവർ താമസിക്കുന്ന ചേരി മതിൽ കെട്ടി ട്രമ്പിന്റെയും മോദിയുടെയും ചിത്രങ്ങൾ വരക്കുന്നത്
അഹമ്മദാബാദ് : മതിലിനപ്പുറമുള്ള ഇന്ത്യയുടെ യഥാർത്ഥ ഇൻഡയുടെ മുഖം മറച്ചു പിടിക്കാൻ രാജ്യത്തിൻറെ പൊതു ഖജനാവിൽ നിന്നും ചെലവിടുന്നത് കോടികൾ മതിലിനപ്പുറമുള്ള ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖം മോദി കെട്ടിയുർത്തുന്ന മതിലുകൾക്കപ്പുറം ലോകം പുച്ഛത്തോടെയാണ് ഇപ്പോൾ വീക്ഷിക്കുന്നത് ഈ മാസം 24ന് ഡോണൾഡ് ട്രംപ് ഇന്ത്യാ സന്ദർശനത്തിനായി എത്തും. ട്രംപിന്റെ വരവ് പ്രമാണിച്ച് വൻ ഒരുക്കങ്ങളാണ് മോദി സർക്കാർ അഹമ്മദാബാദിൽ നടത്തുന്നത് ഒരുക്കങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ യഥാർത്ഥ മുഖം മറക്കാൻ മോദി പാവപ്പെട്ടവർ താമസിക്കുന്ന ചേരി മതിൽ കെട്ടി ട്രമ്പിന്റെയും മോദിയുടെയും ചിത്രങ്ങൾ വരക്കുന്നത്
പ്രദേശത്തെ ചേരികൾ മറയ്ക്കാൻ മതിൽ പണിയുന്ന കാര്യം നേരത്തെ തന്നെ വിവാദമായിരുന്നു. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളം മുതൽ പുതുതായി നിർമിച്ച മൊട്ടേര സ്റ്റേഡിയം വരെയാണ് മതിൽ നിർമിക്കുക. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി ഉയരുന്നത്. എന്നാൽ ഒരുക്കങ്ങൾ മതിൽ പണിയോടെ ഒതുങ്ങുന്നില്ല
നിരവധി തെരുവ് മൃഗങ്ങളുള്ളയിടമാണ് അഹമ്മദാബാദ് നഗരം. ഇവയെ തുരത്താൻ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ ‘കാറ്റിൽ ആന്റ് ഡോഗ് നൂയിസൻസ് കണ്ട്രോൾ ഡിപ്പാർട്ട്മെന്റിന്റെ’ പുതിയൊരു ടീമിന് രൂപം നൽകിയിട്ടുണ്ട്.ട്രംപിനെ വരവേൽക്കാൻ റോഡരുകിൽ സർക്കാർ അണിനിരത്തുക 70 ലക്ഷത്തോളം ആളുകളെയാണ്. ‘വിമാനത്താവളത്തിനും ചടങ്ങ് നടക്കുന്ന വേദിക്കുമിടയിൽ ദശലക്ഷക്കണക്കിന് പേർ എന്നെ അഭിവാദ്യം ചെയ്യാൻ എത്തുമെന്ന് മോദി ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് വളരെ ആവേശമുണർത്തുന്നതാണ്’- ട്രംപ് പറഞ്ഞു. ഇതിന് പുറമെ ചുവരിൽ നിറങ്ങൾ നൽകി ചിത്രങ്ങൾ വരച്ച് നഗരത്തെ സുന്ദരമാക്കുന്നുണ്ട്.
അഹമ്മദാബാദിൽ നിന്ന് ഉത്തർ പ്രദേശിലെ ആഗ്രയിലേക്കാകും പ്രഥമ വനിത മെലാനിയയ്ക്കൊപ്പമുള്ള ട്രംപിന്റെ യാത്ര. താജ് മഹൽ കാണുകയാണ് ലക്ഷ്യം. താജ്മഹലിന് ചേർന്നുള്ള യമുന നദിയിൽ നിന്ന് ദുർഗന്ധമകറ്റാൻ 14,160 ലിറ്റർ വെള്ളമാണ് സർക്കാർ ഒഴുക്കാൻ പോകുന്നത്.