ബിബിസി ഓഫീസിലെ ആദായ നികുതി പരിശോധന 3-ാം ദിവസം
ബിബിസി ഓഫീസിൽ നടക്കുന്നത് സര്‍വേയാണെന്നും പരിശോധനയല്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സർവ്വേയോട് പൂർണമായും സഹകരിക്കുന്നുവെന്നായിരുന്നു ബിബിസിയുടെ പ്രതികരണം. ഉദ്യോഗസ്ഥരോട് സഹകരിക്കാനും ബിബിസി നിർദേശം നൽകിയിട്ടുണ്ട്
ഡൽഹി | ആദായ നികുതി വകുപ്പിൻ്റെ ബിബിസി ഓഫീസുകളിലെ പരിശോധന മൂന്നാം ദിവസത്തിൽ. പരിശോധന ഇന്ന് അവസാനിച്ചേക്കുമെന്നാണ് വിവരം.നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നത്. എന്നാൽ പരിശോധന സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം മൂന്നാം ദിവസത്തിലും വകുപ്പ് നൽകിയിട്ടില്ല.പരിശോധന കണക്കിലെടുത്ത് വാർത്താ വിഭാഗത്തിലെ ചില ജീവനക്കാർ മാത്രമാണ് ജോലിക്ക് എത്തുന്നത്.മറ്റുള്ളവരോട് വർക്ക് ഫ്രം ഹോം രീതിയിൽ തുടരാനാണ് ഇന്നും നിർദ്ദേശം. അതെ സമയം ഇന്നലെ ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു സേന പ്രവർത്തകർ ദില്ലി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചതോടെ ഓഫീസിന് സുരക്ഷ കൂട്ടി
ബിബിസി ഓഫീസിൽ നടക്കുന്നത് സര്‍വേയാണെന്നും പരിശോധനയല്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സർവ്വേയോട് പൂർണമായും സഹകരിക്കുന്നുവെന്നായിരുന്നു ബിബിസിയുടെ പ്രതികരണം. ഉദ്യോഗസ്ഥരോട് സഹകരിക്കാനും ബിബിസി നിർദേശം നൽകിയിട്ടുണ്ട്. ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി പുറത്തുവന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് പരിശോധന നടക്കുന്നത്.എന്നാൽ പരിശോധന സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം മൂന്നാം ദിവസത്തിലും വകുപ്പ് നൽകിയിട്ടില്ല. പരിശോധനയെ തുടർന്ന് വാർത്താ വിഭാഗത്തിലെ ചില ജോലിക്കാർ മാത്രമാണ് ഓഫീസിൽ എത്തുന്നത്. മറ്റു ജീവനക്കാർ വർക്ക് ഫ്രം ഹോം വഴിയാണ് ജോലിചെയ്യുന്നത്. ചില രേഖകളും മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ഉള്‍പ്പടെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ജീവനക്കാരുടെ ഫോണുകള്‍ തിരികെ നല്‍കും. ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ബിബിസി ഓഫീസില്‍ സര്‍വേ നടത്തുന്നതെന്നും അക്കൗണ്ട് ബുക്ക് ഉള്‍പ്പടെ പരിശോധിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം ബുധനാഴ്ച്ച ബിബിസി ഓഫീസിലേക്കുള്ള ഹിന്ദു സേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കസ്തൂര്‍ബാ ഗാന്ധി റോഡിലുള്ള ഓഫീസിനാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിലെ ജവാന്‍മാരെയാണ് സുരക്ഷക്കായി നിയോഗിച്ചത്.’ബിബിസി ഇന്ത്യ വിടുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഹിന്ദു സേന പ്രവര്‍ത്തകര്‍ ബിബിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ബിബിസി ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ തുടര്‍ന്നാണ് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചത്.
.