കോവിഡ് ബാധിതർ 29 ലക്ഷത്തിലേക്ക്,24 മണിക്കൂറിനിടെ 69,652 പേർക്ക് കോവിഡ്, 977 മരണം

അതെസമയം നീറ്റ്, ജെഇഇ പരീക്ഷകൾക്കുള്ള സുരക്ഷാ പ്രോട്ടോക്കോൾ തീരുമാനിച്ചു. കൊവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ ഹാജരാക്കണമെന്ന് പ്രോട്ടോക്കോളിൽ പറയുന്നു

0

കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ വൻ വർദ്ധന. ദിനംപ്രതി കോവിഡ് രോ​ഗബാധിതരുടെ എണ്ണം എഴുപതിനായിരത്തിനോട് അടുക്കുമ്പോൾ 29 ലക്ഷത്തിലേക്ക് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 69,652 പേർക്കാണ് രാജ്യത്ത് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 28,36,925 ആയി ഉയർന്നു. ദിവസേന ആയിരത്തിനടുത്ത് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നു.ബുധനാഴ്ച മാത്രം 977 പേരാണ് ഇന്ത്യയിൽ കോവിഡ് രോ​ഗബാധ മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 53,866 ആയി. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ രോ​ഗബാധിതരുടെ എണ്ണം ഉയരുകയാണ്.മഹാരാഷ്ട്രയിൽ 6,28,642 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോ​ഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 3, 49,654 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിൽ 3,00000, കർണാടകയിൽ 2, 49,000, ഉത്തർപ്രദേശിൽ 1,62,434 എന്നിങ്ങനെയാണ് രോ​ഗബാധിതരുടെ എണ്ണം.

അതെസമയം നീറ്റ്, ജെഇഇ പരീക്ഷകൾക്കുള്ള സുരക്ഷാ പ്രോട്ടോക്കോൾ തീരുമാനിച്ചു. കൊവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ ഹാജരാക്കണമെന്ന് പ്രോട്ടോക്കോളിൽ പറയുന്നു. പരീക്ഷാ നടത്തിപ്പിനായി ദേശീയ ടെസ്റ്റിംഗ് ഏജൻസിയാണ് പ്രോട്ടോക്കോൾ തയ്യാറാക്കിയിരിക്കുന്നത്.ശരീര ഊഷ്മാവ് കൂടിയ കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക സജ്ജീകരണം ഒരുക്കും. ശരീര പരിശോധനയും ഒഴിവാക്കും. പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികൾക്കായി ഗ്ലൗസുകൾ, മാസ്‌കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവ പരീക്ഷാ കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കും. മാസ്‌ക് വിദ്യാർത്ഥികൾ നിർബന്ധമായും ധരിച്ചിരിക്കണം. അധ്യാപകർ മാസ്‌കിനൊപ്പം ഗ്ലൗസും ധരിക്കണം. പരീക്ഷാ ഹാളിലുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കുടിവെള്ളം ലഭ്യമാക്കുമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു

You might also like

-