പ്രധാനമന്ത്രിമാരുടെ സംഘം യുക്രെയ്‌നിൽ ,വോളോഡിമിർ സെലൻസ്‌കിയുമായി സംഘം കൂടിക്കാഴ്‌ച്ച നടത്തി
ക്രെയ്ൻ യുദ്ധത്തിൽ സെലൻസ്‌കിയ്‌ക്ക് പിന്തുണ അറിയിച്ചാണ് സംഘം രാജ്യത്തെത്തിയത്. എല്ലാവിധ സഹായവും ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രിമാർ സെലൻസ്‌കിയ്‌ക്ക് ഉറപ്പ് നൽകി.
കീവ് | വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ സംഘം യുക്രെയ്‌നിൽ. പോളണ്ട്, സ്ലോവേനിയ, ചെക് റിപ്പബ്ലിക് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരാണ് യുക്രെയ്‌നിലെത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയുമായി സംഘം കൂടിക്കാഴ്‌ച്ച നടത്തി. യുക്രെയ്ൻ യുദ്ധത്തിൽ സെലൻസ്‌കിയ്‌ക്ക് പിന്തുണ അറിയിച്ചാണ് സംഘം രാജ്യത്തെത്തിയത്. എല്ലാവിധ സഹായവും ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രിമാർ സെലൻസ്‌കിയ്‌ക്ക് ഉറപ്പ് നൽകി.അതിർത്തി രാജ്യങ്ങളിൽ നിന്നും ട്രെയിനിലെത്തിയ സംഘം യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് ഷ്‌മൈഹാലുമായും സെലൻസ്‌കിയുമായും ചർച്ച നടത്തി. നിലവിലെ സ്ഥിതിഗതികൾ സംഘം വിലയിരുത്തുകയും ചെയ്തു. റഷ്യ എല്ലായിടത്തും ഷെല്ലാക്രമണം നടത്തുകയാണെന്ന് സെലൻസ്‌കി പ്രധാനമന്ത്രിമാരോട് വിശദീകരിച്ചു. കിഴക്കൻ മേഖലയിൽ സംഭവിക്കുന്ന ഈ ദുരന്തം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പോളണ്ട് പ്രധാനമന്ത്രി മറ്റിയൂസ് മൊറാവിക്കി പറഞ്ഞു.
യൂറോപ്യൻ യൂണിയന്റെ പൂർണ്ണ പിന്തുണ യുക്രെയ്‌നുണ്ടെന്നും മൊറാവിക്കി വ്യക്തമാക്കി. കീവ് ഉൾപ്പെടെയുള്ള നഗരങ്ങൾ റഷ്യൻ സൈന്യം വളഞ്ഞ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിമാർ യുക്രെയ്‌നിലെത്തിയത്. മൊറാവിക്കി, ചെക്‌റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയല, സ്ലോവേനിയയുടെ പ്രധാനമന്ത്രി ജാനസ് ജാൻസ എന്നിവർ യൂറോപ്യൻ യൂണിയന്റെ ‘പ്രതിനിധികൾ’ എന്ന നിലയിലാണ് സന്ദർശനം നടത്തുന്നതെന്ന് പോളണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.