സംസ്ഥാന ബി ജെ പി യിൽ ചേരിപ്പോര് , പിള്ളയുടെ പ്രസംഗം പുറത്തുവിട്ടത് സുരേന്ദ്രൻ പക്ഷം ?
ശ്രീധരന്‍പിള്ളയുടെ ഓഡിയോ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ ആഭ്യന്തര കലാപം.ശ്രീധരന്‍ പിളളയുടെ പ്രസംഗം ചോര്‍ത്തിയത് കെ സുരേന്ദ്രന്‍ വിഭാഗമെന്ന് പരാതിയുമായി പിള്ള വിഭാഗം.
കെ സുരേന്ദ്രന്‍ സുരേന്ദ്രനെതിരെ പരാതിയുമായി ശ്രീധരന്‍ പിള്ളയെ അനുകൂലിക്കുന്നവര്‍ ദേശീയ നേതൃത്വത്തെ സമീപിക്കും.
കലാപത്തിന്റെ പദ്ധതി നേതാക്കളുടെ തമ്മിലടി മൂലം പാളിയതില്‍ അമിത് ഷായ്ക്ക് കടുത്ത നിരാശ. ബിജെപി സംസ്ഥാന നേതൃത്വത്തിന് സംഭവത്തെ രാഷ്ട്രീയ നേട്ടുമുണ്ടാക്കുന്നകാര്യത്തില്‍ ശേഷിക്കുറവെന്ന് ദേശീയ നേതൃത്വം വിലയിരുത്തി ശബരിമല വിഷയത്തിലെ ശ്രീധരന്‍പിള്ളയുടെ ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി.
യുവമോര്‍ച്ചയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ പങ്കെടുത്ത തന്ത്രപ്രധാനമായ യോഗത്തിന്റെ വീഡിയോ ബോധപൂര്‍വം പുറത്തുവിട്ടത് കെ സുരേന്ദ്രനും കൂട്ടരുമാണെന്നാണ് ശ്രീധരന്‍പിള്ളയെ അനുകൂലിക്കുന്നവരുടെ വാദം.ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള നീക്കത്തില്‍ മുന്‍നിരയില്‍ നിന്ന് ദേശീയ നേതൃത്വത്തിന് പ്രിയപ്പെട്ടവരാകാനാണ് ഇരുനേതാക്കളും ശ്രമിക്കുന്നത്.ആ ശ്രമത്തില്‍ ശ്രീധരന്‍ പിള്ള തന്നെ വെട്ടി ദേശീയ നേതൃത്വത്തില്‍ സ്വാധീനമുണ്ടാക്കുമെന്ന സുരേന്ദ്രന്റെ ഭയമാണ് വീഡിയോ പുറത്തുവരാന്‍ കാരണമായത്. വീഡിയോ പുറത്തുവിട്ടത് സുരേന്ദ്രന്‍ അനുകൂലികളാണെന്ന് നേരത്തെ വ്യക്തമായതാണ്.
ശ്രീധരന്‍പിള്ളയുടെ കലാപനീക്കം പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞും വീഡിയോ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിക്കാന്‍ നേതാക്കള്‍ തയ്യാറാകാത്തത് ശ്രീധരന്‍പിള്ളയെ കുടുക്കാന്‍ ബോധപൂര്‍വം ചെയ്തതാണെന്ന് വ്യക്തമാക്കുന്നു.സുരേന്ദ്രന്റെ നടപടിക്കെതിരെ പരാതിയുമായി പിള്ള അമിത് ഷായെ സമീപിക്കും.തന്ത്രം പൊളിഞ്ഞതില്‍ അമിത് ഷായ്ക്ക് കടുത്ത നിരാശയാണുള്ളത്.കണ്ണൂരിലെത്തി കലാപം നടത്താന്‍ കൃത്യമായ നിര്‍ദേശം നല്‍കിയിട്ടും അത് പൊളിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ ക്കുറവായാണ് ഷാ കണക്കാക്കുന്നത്.ഏതായാലും കലാപമുണ്ടാക്കാന്‍ ഇരുനേതാക്കളും വ്യത്യസ്ത പ്ലാനുകളുമായി തമ്മിലേറ്റുമുട്ടിയതിനാല്‍ നാടിനെ കത്തിക്കുന്ന ഒരു ഗൂഡാലോചനയാണ് പുറത്തുവന്നത്.