ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തോടെ സംഘപരിവാര്‍ അജണ്ട പുറത്തായി; സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം :പിണറായി

ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് ശബരിമലയിലുണ്ടായ സംഘര്‍ഷം. സര്‍ക്കാര്‍ വിളിച്ചപ്പോള്‍ ചര്‍ച്ചയ്ക്ക് വരാതിരുന്ന തന്ത്രി ബിജെപിയുമായി ചര്‍ച്ച നടത്തി. ഗൂഢാലോചനയില്‍ തന്ത്രിയും പങ്കാളിയായി. ഏതെങ്കിലും ഒരുകൂട്ടരുടെ ആരാധനാലയം മാത്രമാണ് എങ്കില്‍ അത് നടക്കില്ല. സര്‍ക്കാര്‍ ചെയ്യുന്നത് വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുകയെന്നതാണ്.

0

കണ്ണൂർ :ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തോടെ സംഘപരിവാര്‍ അജണ്ട പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല നന്നാക്കാനുള്ള പുറപ്പാടല്ല ബിജെപിയും സംഘപരിവാറും നടത്തുന്നത്. ശബരിമലയില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ വിശ്വാസികളുണ്ടാക്കിയതല്ലെന്നും കണ്ണൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമലയില്‍ യുവതി പ്രവേശനം ഉണ്ടായാല്‍ നട അടക്കുന്നതിനായി തന്ത്രി തന്നെ വിളിച്ചിരുന്നതായി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ പ്രസംഗിച്ചിരുന്നു. കോടതി അലക്ഷ്യമാകുമോയെന്ന് തന്ത്രി തന്നോട് ചോദിച്ചു. കോടതി അലക്ഷ്യം നിലനില്‍ക്കില്ലെന്ന് താന്‍ ഉറപ്പ് നല്‍കിയെന്നും ബിജെപി അധ്യക്ഷന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ബിജെപിയെ അപേക്ഷിച്ച് ശബരിമല സുവര്‍ണാവസരമാണെന്നും ശ്രീധരന്‍പിള്ള ശബ്ദ രേഖയില്‍ പുറത്തായിരുന്നു.

ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് ശബരിമലയിലുണ്ടായ സംഘര്‍ഷം. സര്‍ക്കാര്‍ വിളിച്ചപ്പോള്‍ ചര്‍ച്ചയ്ക്ക് വരാതിരുന്ന തന്ത്രി ബിജെപിയുമായി ചര്‍ച്ച നടത്തി. ഗൂഢാലോചനയില്‍ തന്ത്രിയും പങ്കാളിയായി. ഏതെങ്കിലും ഒരുകൂട്ടരുടെ ആരാധനാലയം മാത്രമാണ് എങ്കില്‍ അത് നടക്കില്ല. സര്‍ക്കാര്‍ ചെയ്യുന്നത് വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുകയെന്നതാണ്.
എല്‍ഡിഎഫിനൊപ്പമുള്ളവര്‍ വിശ്വാസികളാണ്. മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

You might also like

-