പോപ്പുലർ ഫ്രണ്ട് കേരളത്തിലെ ഇതര മതസ്ഥരേ ഇല്ലാതാക്കി ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ ശ്രമിച്ചു എൻ ഐ എ കുറ്റപത്രത്തിൽ

ആയുധ പരിശീലന വിംഗ്’ ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. റിപ്പോർട്ടേഴ്സ് വിംഗ്, ഫിസിക്കൽ ആൻഡ് ആംസ് ട്രെയിനിംഗ് വിംഗ്, സർവീസ് വിംഗ് തുടങ്ങിയ വിഭാഗങ്ങൾ രൂപീകരിച്ച് പ്രവര്‍ത്തനം പോപ്പുലർ ഫ്രണ്ട് പ്രവർത്തനം നടത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 120B, 153A & 120B r/w 302 എന്നിവയും യുഎപിഎ 13, 16, 18, 18A, 18B & 20 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

0

കൊച്ചി| പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കേരളത്തിലെ 59 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്നും കേരളത്തിലെ ഇതര മതസ്ഥരായ വ്യക്തികളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.നേതൃത്വത്തിന്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കി മുൻകൂട്ടി തിരഞ്ഞെടുത്ത വ്യക്തികളെ ഇല്ലാതാക്കാൻ ‘ആയുധ പരിശീലന വിംഗ്’ ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. റിപ്പോർട്ടേഴ്സ് വിംഗ്, ഫിസിക്കൽ ആൻഡ് ആംസ് ട്രെയിനിംഗ് വിംഗ്, സർവീസ് വിംഗ് തുടങ്ങിയ വിഭാഗങ്ങൾ രൂപീകരിച്ച് പ്രവര്‍ത്തനം പോപ്പുലർ ഫ്രണ്ട് പ്രവർത്തനം നടത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 120B, 153A & 120B r/w 302 എന്നിവയും യുഎപിഎ 13, 16, 18, 18A, 18B & 20 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

പിഎഫ്‌ഐയ്‌ക്കെതിരായ ഏത് ആക്രമണത്തിനും തിരിച്ചടി നൽകാനും പ്രതികാരം ചെയ്യാനും കേഡറിനെ സജ്ജമാക്കാൻ ഭാരവാഹികൾ ഗൂഢാലോചന നടത്തി. പാലക്കാട് ശ്രീനിവാസന്‍ കേസ് പ്രതികളെ കൂടി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. നിരോധിത സംഘടനയായ ഐഎസിനെ പിഎഫ്ഐ നേതാക്കൾ പിന്തുണച്ചു. പിഎഫ്ഐക്ക് ദാറുല്‍ ഖദ എന്ന പേരില്‍ സ്വന്തം കോടതിയുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഈ കോടതി വിധികള്‍ പിഎഫ്ഐ പ്രവര്‍ത്തകര്‍ നടപ്പാക്കിയെന്നും എൻഐഎ പറയുന്നു.2022 സെപ്തംബറിലാണ് ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്. മുസ്ലീം യുവാക്കളെ ആയുധപരിശീലനത്തിലൂടെ‌ ഇന്ത്യയിലെ വിവിധ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുക‌ എന്ന ലക്ഷ്യത്തോടെ പിഎഫ്ഐ നേതാക്കൾ പ്രവർത്തിച്ചിരുന്നു. 2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യം.

You might also like

-