രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേർക്ക് കോവിഡ് 1,038 പേര് മരിച്ചു
രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്
ഡൽഹി :രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.2,00,739 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. ഇതിന് മുമ്പ് അമേരിക്കയിൽ മാത്രമാണ് പ്രതിദിനം രണ്ടുലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
ലക്ഷം പേരിൽ കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷം 21 ദിവസങ്ങൾക്ക് ശേഷമാണ് അവിടെ രണ്ട് ലക്ഷം കേസുകളിലെത്തിയത്. അതേസമയം 93,528 പേർ രോഗമുക്തി നേടി.കഴിഞ്ഞ ദിവസവും രാജ്യത്ത് മരണസംഖ്യ 1000 കവിഞ്ഞു. 1038 മരണമാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഒക്ടോബർ രണ്ടിന് ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,00,739 പുതിയ കേസുകളും 93,528 ഡിസ്ചാർജുകളും 1,038 മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നു.