തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു.
പൊലീസ് എത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ മോഷണശ്രമം നടത്തിയോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല
ചെന്നൈ :തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അല്ലൂരിലാണ് സംഭവം. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്. ദീപുവിന്റെ സുഹൃത്ത് അരവിന്ദ് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ അരവിന്ദ് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇന്നലെയാണ് സംഭവമുണ്ടയത്.
വീട് കുത്തിത്തുറന്ന് മോഷ്‌ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് നാട്ടുകാർ ഇവരെ പിടികൂടിയത്. തുടർന്ന് ഇവരെ മർദ്ദിക്കുകയായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഇരുവരെയും അടുത്തുളള മഹാത്മാഗാന്ധി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചെങ്കിലും ദീപു മരണമടഞ്ഞു. അരവിന്ദന്റെ ആരോഗ്യനിലയിൽ പ്രശ്‌നമില്ലെന്നും പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.എന്നാൽ ഇവർ മോഷണം നടത്തിയോ എന്ന് പൊലീസ് സ്ഥിരീകരിച്ചില്ല. ഇവരെ മർദ്ദിച്ച കുറച്ചുപേരെ കസ്‌റ്റഡിയിലെടുത്തുവെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല. സംഭവം ആൾക്കൂട്ട ആക്രമണമാണെന്നാണ് പൊലീസ് പറയുന്നത്. ഇവർ അല്ലൂര് എത്തിയതെന്തിനെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.