പാലായിൽ വിദ്യാർഥിനിയെ സഹപാഠി പേപ്പർ കട്ടർ കത്തി കൊണ്ടു കഴുത്തറുത്തു കൊന്നു

ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് ബൈജു എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രണയം നിരസിച്ചതാണ് കാരണമെന്നാണ് പ്രാഥമിക വിവരം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഓഫീസ് കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ ഇരുവരും പരീക്ഷയെഴുതാൻ വന്നതായിരുന്നു

0

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ കോളജ് വിദ്യാർഥിനിയെ സഹപാഠിയായ യുവാവ് പേപ്പർ കട്ടർ കത്തി കൊണ്ടു കഴുത്തറുത്തു കൊന്നു പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്.

ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് ബൈജു എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രണയം നിരസിച്ചതാണ് കാരണമെന്നാണ് പ്രാഥമിക വിവരം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഓഫീസ് കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു.
മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ ഇരുവരും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികൾ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാർന്നുപോകുന്ന നിലയിൽ നിതിനയെ കണ്ടത്.

ഈ സമയത്ത് അഭിഷേക് ബൈജു തൊട്ടടുത്ത് നിതിനയെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് കോളേജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ഫുഡ്​ ടെക്​നോളജി ബിരുദ വിദ്യാർഥികളാണ്​ കൊല്ലപ്പെട്ട നിതിനയും കൊലപാതകി അഭിഷേകും. കൊലപാതകത്തിന്​ പിറകിലെ കാരണം വ്യക്​. പ്രണയനൈരാശ്യമാണ്​ കൊടും ക്രൂരതയുടെ കാരണമെന്ന്​ പൊലീസ്​ സംശയിക്കുന്നുണ്ട്​.പരീക്ഷ കഴിഞ്ഞ്​ കാമ്പസിലിരിക്കു​േമ്പാഴാണ്​ സംഭവം. അ.​കാമ്പസിലേക്ക്​ കത്തി കൊണ്ടുവരേണ്ട സാഹചര്യമില്ലാത്തതിനാൽ കരുതികൂട്ടി കത്തിയുമായെത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ്​ കരുതുന്നത്​

You might also like

-