ആരാധനാ മദ്ധ്യേ പുരോഹിതര്‍ ദശാംശം ആവശ്യപ്പെടുന്നത് നിയന്ത്രിക്കണം: ഡേവ് റാംസെ

കുടുംബം പുലര്‍ത്തുന്നതിന് രാപ്പകല്‍ അദ്ധ്വാനിച്ചിട്ടും കടഭാരത്തില്‍ നിന്നും വിമോചിതരാകാത്ത വിശ്വാസികളില്‍ നിന്നും ദഗാംശം ആവശ്യപ്പെടുകയും, ദഗാശം നല്‍കിയില്ലെങ്കില്‍ ഈശ്വരകോപം ഉണ്ടാകും എന്ന് പറഞ്ഞു ഭയപ്പെടുത്തുകയും

0

ഡാളസ്: ദേവാലയങ്ങളിലും, ആരാധനാ കേന്ദ്രങ്ങളിലും ശുശ്രൂഷ മദ്ധ്യേ പുരോഹിതരും, പാസ്റ്റര്‍മാരും ദശാംശം ആവര്‍ത്തിച്ചാവശ്യപ്പെടുന്നതു അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്ന് റാംസെ സൊലൂഷ്യന്‍സ് ആന്റ് ഓഥര്‍ ഓഫര്‍ ഫിനാഷ്യല്‍സ് പീസ് യൂണിവേഴ്സ്റ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവ് രാംസെ നിര്‍ദ്ദേശിച്ചു. വിശ്വാസികളുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ആരാധനയില്‍ കൂടി വരുന്ന വിശ്വാസികളുടെ കടഭാരത്തെ കുറിച്ചോ, ബഡ്ജറ്റിനെ കുറിച്ചോ ആദ്യം അന്വേഷിച്ചു അതിനുള്ള പരിഹാരം നിര്‍ദ്ദേശിച്ചതിന് ശേഷമേ ദഗാശത്തെകുറിച്ചു പറയാവൂ എന്നും ഡേവ് അഭിപ്രായപ്പെട്ടു.

കുടുംബം പുലര്‍ത്തുന്നതിന് രാപ്പകല്‍ അദ്ധ്വാനിച്ചിട്ടും കടഭാരത്തില്‍ നിന്നും വിമോചിതരാകാത്ത വിശ്വാസികളില്‍ നിന്നും ദഗാംശം ആവശ്യപ്പെടുകയും, ദഗാശം നല്‍കിയില്ലെങ്കില്‍ ഈശ്വരകോപം ഉണ്ടാകും എന്ന് പറഞ്ഞു ഭയപ്പെടുത്തുകയും, ചെയ്യുന്ന സമീപനം ഇത്തരക്കാര്‍ ഒഴിവാക്കണമെന്നും ഡേവ് ആവശ്യപ്പെട്ടു.

ദശാംശം നല്‍കുക എന്നത് ദൈവത്തെ പ്രസാദിപ്പിക്കുന്ന നിബന്ധനകളില്‍ ഉള്‍പ്പെടുന്നതല്ലെന്നും, ദൈവത്തിന് നല്‍കുന്ന നികുതിയല്ലെന്നും ഇവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
നിങ്ങളുടെ കൈവശം ഒരു ഡോളര്‍ മാത്രമാണ് ഉള്ളതെങ്കില്‍ അതു മനസ്സോടെ നല്‍കി ദൈവരാജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതു പ്രയോജനപ്പെടുത്തണമേ എന്ന പ്രാര്‍ത്ഥനക്കാണഅ പ്രാധാന്യമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

മനുഷ്യന് ദൈവം നല്‍കിയിരിക്കുന്ന സമ്പത്തു അതു ചെറുതാണെങ്കിലും, വലിതാണെങ്കിലും വ്യയം ചെയ്യുന്നത് വിവേകത്തോടെയായിരിക്കണമെന്നും, ഡേവ് ഓര്‍മ്മിപ്പിച്ചു. പുതിയ സര്‍വെ അനുസരിച്ചു ക്രിസ്ത്യാനികളില്‍ 10-12 ശതമാനം മാത്രമാണ് ദശാംശം നല്‍കുന്നത്

You might also like

-