മഹാരാഷ്ട്രയിൽ ഇനിയും അവസാനിക്കാത്ത നാടകം നിയമസഭാ ചേർന്ന് സ്പീക്കറെ തെരഞ്ഞെടുക്കും. ,
എം.എൽ.എയെ സംബന്ധിച്ചു സീറ്റ് നൽകിയ പാർട്ടിയുടെ അധ്യക്ഷൻ പറയുന്നതാണ് ഔദ്യോഗികമായി പരിഗണിക്കേണ്ടത്. ശിവസേന അധ്യക്ഷൻ ചിഹ്നം നൽകിയ സീറ്റിലാണ് വിമതന്മാർ വിജയിച്ചത് എന്നതിനാൽ അധികാരം ഒഴിഞ്ഞെങ്കിലും ഉദ്ധവിനു പുതിയ സർക്കാരിനെ കുഴപ്പത്തിലാക്കാൻ കഴിയുമെന്ന് സാരം
മുംബൈ | ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി ആയെങ്കിലും ഏത് പാർട്ടിയെന്ന് വ്യക്തമാക്കാത്തത് വെല്ലുവിളിയാകും. ഭൂരിഭാഗം ശിവസേന എം.എൽ.എമാർ മുഖ്യമന്ത്രിയോട് ഒപ്പമാണെങ്കിലും പാർട്ടിയുടെ ഔദ്യോഗിക അധ്യക്ഷൻ ഉദ്ധവ് താക്കറെയാണ്. യഥാർഥ ശിവസേന തങ്ങളുടേതാണെന്ന് ഉദ്ധവും ഷിൻഡെയും ഒരേപോലെ അവകാശപ്പെടുന്നുണ്ട്.ഒരു ശിവസൈനികനെ മുഖ്യമന്ത്രിയാക്കുമോ എന്ന ഉദ്ധവ് താക്കറെയുടെ ചോദ്യം ഏറ്റെടുത്താണ് ഏക്നാഥ് ഷിൻഡെയെ ബി.ജെ.പി ഉയർത്തിക്കാട്ടിയത്. എപ്പോൾ വേണമെങ്കിലും എടുത്തുമാറ്റാവുന്ന, ഭരണഘടനാപരമായി പ്രത്യേക അവകാശങ്ങൾ ഇല്ലാത്ത ഉപമുഖ്യമന്ത്രി പദമായിരിക്കും ശിവസേനയിലെ വിമതർക്ക് വച്ച് നീട്ടുകയെന്ന വിശ്വാസത്തിലാണ് ഉദ്ധവ് വെല്ലുവിളി ഉയർത്തിയത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ ചോദ്യം. ഷിൻഡെ മുഖ്യമന്ത്രി ആയപ്പോഴും കൂറുമാറ്റ നിരോധന നിയമത്തിന്‍റെ വ്യവസ്ഥകൾ സർക്കാരിന് വിലങ്ങുതടിയാകും.
എം.എൽ.എയെ സംബന്ധിച്ചു സീറ്റ് നൽകിയ പാർട്ടിയുടെ അധ്യക്ഷൻ പറയുന്നതാണ് ഔദ്യോഗികമായി പരിഗണിക്കേണ്ടത്. ശിവസേന അധ്യക്ഷൻ ചിഹ്നം നൽകിയ സീറ്റിലാണ് വിമതന്മാർ വിജയിച്ചത് എന്നതിനാൽ അധികാരം ഒഴിഞ്ഞെങ്കിലും ഉദ്ധവിനു പുതിയ സർക്കാരിനെ കുഴപ്പത്തിലാക്കാൻ കഴിയുമെന്ന് സാരം.അടുത്ത ആഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ആദ്യദിനത്തിൽ തന്നെ സ്പീക്കറെ തെരഞ്ഞെടുക്കും. അയോഗ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർണായക തീരുമാനം എടുക്കേണ്ടത് പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കർ ആയിരിക്കും