കര്‍ണാടകയില്‍ കുമാരസ്വാമി സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നിയമസഭയിൽ തുടങ്ങി.

0

കര്‍ണാടകയില്‍ കുമാരസ്വാമി സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നിയമസഭയിൽ തുടങ്ങി. രാജിക്ക് തയ്യാറെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. വിശ്വാസ പ്രമേയത്തിന് മറുപടി പറയവെയാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞിരുന്നത്. വിമതര്‍ക്ക് വേണ്ടി താന്‍ മാപ്പ് പറയുന്നു. നിലവിലെ സംഭവങ്ങളില്‍ മനംമടുത്തുവെന്നും കുമാരസ്വാമി പറഞ്ഞു. രാജിവെക്കേണ്ടി വന്നാല്‍ സന്തോഷത്തോടെ മടങ്ങും. തോറ്റാലും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം തുടരുമെന്ന് കുമാരസ്വാമി പറഞ്ഞു.

അതേസമയം ബംഗലൂരു സിറ്റിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആറ് മണിക്ക് ശേഷം 48 മണിക്കൂര്‍ നേരത്തേക്കാണ് നിരോധനാജ്ഞ. സ്വതന്ത്ര എം.എല്‍.എമാരുടെ വസതിക്ക് മുന്നില്‍ ബി.ജെ.പി – കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.

You might also like

-