ഇന്ത്യയിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി മിലിട്ടറി ഇന്റലിജൻസും ,  റോ,യും 

മിലിട്ടറി ഇന്റലിജഡ് റോ, ഐബി തുടങ്ങിയ രഹസ്വാന്വേഷണ ഏജൻസികളാണ് ഭീകരാക്രമണ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്

0

ഡൽഹി :ഇന്ത്യയിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. മിലിട്ടറി ഇന്റലിജഡ് റോ, ഐബി തുടങ്ങിയ രഹസ്വാന്വേഷണ ഏജൻസികളാണ് ഭീകരാക്രമണ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഡൽഹി ഉത്തർ പ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ജെയ്ഷെ ഇ മുഹമ്മദ് ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് രഹസ്യ വിവരം.

മൂന്ന് ഏജൻസികളും ഒരേ റിപ്പോർട്ട് സമർപ്പിച്ചതിനാൽ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാണുന്നത്. അയോധ്യ വിധിയ്ക്ക് ശേഷം രാജ്യത്തെ സമാധാനം തകർക്കാനാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.വിധിയുടെ പശ്ചാത്തലത്തിൽ ഒരിക്കിട്ടുള്ള സുരക്ഷ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തിയിരുന്നു.രാജ്യത്തെ എല്ലായിടങ്ങളും ശക്തമായ സുരക്ഷയാണ് ഒരിക്കീട്ടുള്ളത്

നമ്മുടെ ഭീരുത്വവും,പാപങ്ങളും കാരണമാണ് അയോദ്ധ്യയിലെ പള്ളി നമുക്ക് നഷ്ടപ്പെട്ടത്

പാകിസ്ഥാനിൽ നിന്നുള്ള ഭീകര സംഘമായ ജയ്ഷെ മുഹമ്മദാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് . ന്യൂഡൽഹി , ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ജെയ്ഷ് ഇ മുഹമ്മദ്‌ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ .അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെതിരെ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ പല തവണ ഭീഷണി മുഴക്കിയിരുന്നു . കഴിഞ്ഞ വർഷം ഇതുമായി ബന്ധപ്പെട്ട് വീഡിയോ സന്ദേശം പുറത്ത് വന്നിരുന്നു . അയോദ്ധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ആയുധങ്ങൾ എടുക്കണമെന്നാണ് അതിൽ അസ്ഹർ പറയുന്നത്

“നമ്മുടെ ഭീരുത്വവും,പാപങ്ങളും കാരണമാണ് അയോദ്ധ്യയിലെ പള്ളി നമുക്ക് നഷ്ടപ്പെട്ടത്.ഇപ്പോൾ ആ സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കാൻ ഇസ്ലാമുകൾ അല്ലാത്തവർ ഒത്തുകൂടിയിരിക്കുകയാണ്.അതിനു അനുവദിക്കരുത്.നമുക്ക് വേണ്ടത് പള്ളിയാണ്.ഇസ്ലാം സമൂഹത്തിന്റെ അഭിമാനമാണത്.അള്ളാഹു നമുക്ക് വെളിച്ചം കാട്ടിത്തരും,ക്ഷേത്രം നിർമ്മിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ആയുധങ്ങൾ എടുക്കണം.രക്തച്ചൊരിച്ചിൽ ഉണ്ടാകണം.ക്ഷേത്രം നിർമ്മിക്കാൻ ശ്രമിച്ചാൽ അപകടം ഉണ്ടാകുമെന്ന് മോദിയും,ഉദ്ധവ് താക്കറെയും അറിയണമെന്നും അസ്ഹർ പറഞ്ഞിരുന്നു “.

.ഭീക്ഷണിയുടെ പശ്ചാത്തലത്തിൽ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടക്കമുള്ളവരുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്‍മീരിൽ നിരോധനാജ്ഞ തുടരുകയാണ്. മുംബൈയും ബംഗളൂരുവും കനത്ത ജാഗ്രതയിലാണ്

You might also like

-