“താൻ കുറ്റക്കാരനല്ല”പിണറായിയുടെ പോലീസ് കൂച്ചിവിലങ്ങിട്ട് നിർത്താൻ ശ്രമിക്കുന്നു പി.സി

ഈരാറ്റുപേട്ടയിലെ വീട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.സി ജോർജ്.പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസിന് കൂടുതൽ നടപടികൾ സ്വീകരിക്കാൻ കഴിയില്ല. താൻ തെറ്റ് ചെയ്‌തെങ്കിൽ അത് കോടതിയെ ബോധിപ്പിച്ചശേഷമേ നടപടി സ്വീകരിക്കാൻ കഴിയൂ. നിർണായക മറുപടി തൃക്കാക്കരയിൽ നൽകുമെന്നും പി.സി ജോർജ് പറഞ്ഞു.

0

കോട്ടയം| പിണറായിയുടെ പോലീസ് തന്നെ കൂച്ചിവിലങ്ങിട്ട് നിർത്താൻ ശ്രമിക്കുകയാണെന്ന് പി.സി ജോർജ്. താൻ കുറ്റക്കാരനല്ല. കേസും അറസ്റ്റുമെല്ലാം രാഷ്‌ട്രീയ പ്രേരിതമെന്നും അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ടയിലെ വീട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.സി ജോർജ്.പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസിന് കൂടുതൽ നടപടികൾ സ്വീകരിക്കാൻ കഴിയില്ല. താൻ തെറ്റ് ചെയ്‌തെങ്കിൽ അത് കോടതിയെ ബോധിപ്പിച്ചശേഷമേ നടപടി സ്വീകരിക്കാൻ കഴിയൂ. നിർണായക മറുപടി തൃക്കാക്കരയിൽ നൽകുമെന്നും പി.സി ജോർജ് പറഞ്ഞു.

തൃക്കാക്കരയുടെ പ്രചാരണപരിപാടികൾ ഇന്ന് അവസാനിക്കുകയാണ്. ഇതുവരെ തനിക്ക് അവിടെയെത്താൻ കഴിഞ്ഞില്ല. പോലീസിന്റെ അറസ്റ്റും റിമാൻഡും കോടതിയും ഒക്കെയായി സമയം ലഭിച്ചിരുന്നില്ല. ഒരിക്കലും ഒളിച്ചിരിക്കുന്ന പരിപാടിയില്ല. പിണറായി വിജയന്റെ വൃത്തികെട്ട നാണം കെട്ട രാഷ്‌ട്രീയം ആണിത്. തൃക്കാക്കര തിരഞ്ഞെടുപ്പ് ഇല്ലായിരുന്നു എങ്കിൽ ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാൻ പിണറായി സർക്കാർ തയ്യാറാകില്ലായിരുന്നു. തനിക്കെതിരായ കേസും അറസ്റ്റുമെല്ലാം രാഷ്‌ട്രീയ പ്രേരിതമാണ്. ഇന്ന് എന്തുണ്ടായാലും തൃക്കാക്കരയിൽ എത്തിയേ പറ്റൂ എന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.

പാർട്ടിയുടെ അദ്ധ്യക്ഷനാണ്. തന്നെ പിന്തുണയ്‌ക്കുന്നവരോട് ആർക്ക് വോട്ട് ചെയ്യണം എന്ന് പറയാനുളള ബാദ്ധ്യതയുണ്ട്. അതിനാൽ തൃക്കാക്കരയിലേക്ക് പോകും. അതിനുള്ള അവകാശം തനിക്കുണ്ട്. തന്റെ യാത്ര ചട്ടവിരുദ്ധമല്ല. വെണ്ണലയിൽ എന്തായാലും പോകണം. ആ ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുത്തതിന് ആണല്ലോ തന്നെ അറസ്റ്റ് ചെയ്തത്. താൻ എന്താണ് പറഞ്ഞതെന്ന് എല്ലാവരും കേൾക്കണം. ഒരു സമുദായത്തെക്കുറിച്ചും പറഞ്ഞിട്ടില്ല. സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് താൻ പറഞ്ഞിട്ടുള്ളത്. ആനപ്പുറത്ത് ഇരിക്കുന്നവർക്ക് ആരെയും പേടിക്കേണ്ടെന്നാണ് വിചാരം. ആനപ്പുറത്ത് നിന്നും ഇറങ്ങട്ടെ അപ്പോൾ കാണാമെന്നും പി.സി ജോർജ് വ്യക്തമാക്കി.

You might also like

-