1973 ല്‍ തമിഴ് സംസാരിക്കുന്ന ഹിന്ദു കുടുംബത്തില്‍ ഡല്‍ഹിയിലായിരുന്ന കൃഷ്ണമൂര്‍ത്തിയുടെ ജനനം. തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം ബഫല്ലോയിലേക്ക് കുടിയേറിയ ഇവര്‍ 1980 ലാണ് ഷിക്കാഗോയില്‍ താമസമാക്കിയത്. ബ്രാഡ് ലി യൂണിവേഴ്സിറ്റി പ്രഫസറായിരുന്ന കൃഷ്ണമൂര്‍ത്തിയുടെ പിതാവ്. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഹാര്‍വാര്‍ഡ് ലൊ സ്കൂളില്‍ നിന്നും ജൂറിസ് ഡോക്ടര്‍ ബിരുദും നേടി. ഇല്ലിനോയ് അറ്റോര്‍ണി ജനറല്‍ ലിസയുടെ കീഴില്‍ സ്പെഷല്‍ അസിസ്റ്റന്റ് അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചു.
2010 ല്‍ ഇല്ലിനോയ് കംപ്ട്രോളര്‍ സ്ഥാനത്തേക്കു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ചുവെങ്കിലും പ്രൈമറിയില്‍ പരാജയപ്പെട്ടു. 2016 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി ആദ്യമായി യുഎസ് കോണ്‍ഗ്രസ് അംഗമായി. കോണ്‍ഗ്രസ് അംഗമെന്ന നിലയില്‍ കൃഷ്ണമൂര്‍ത്തിയുടെ പ്രവര്‍ത്തനം പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെ എല്ലാവരും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ കൃഷ്ണമൂര്‍ത്തിക്ക് വന്‍ പിന്തുണ ലഭിച്ചിട്ടുണ്ട്. പ്രസിഡന്റ് ട്രംപുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന കൃഷ്ണമൂര്‍ത്തിയുടെ വിജയം അപ്രതീക്ഷതമാകാനിടയില്ല.
1995 ല്‍ ഇന്ത്യയിലേക്ക് കുടിയേറിയ ജെഡി കഠിനാദ്ധ്വാനത്തിലൂടെയാണ് വ്യവസായ രംഗത്തേക്ക് കടന്നുവന്നത്. ഗവണ്മെന്റ് ഉദ്യോഗസ്ഥനും , അധ്യാപികയുമായ മാതാപിതാക്കളാണ് ഇന്ത്യയില്‍ ജനിച്ച ജെ. ഡിയുടെ ഉയര്‍ച്ചക്ക് സഹായിച്ചതെന്ന് അഭിമാനത്തോടെയാണ് !ജെ. ഡി. ഓര്‍ക്കുന്നത്.
ഇന്ത്യയിലെ ഷാ എന്‍ എച്ച് കോമേഴ്സ് കോളേജില്‍ നിന്നും ബിസിനസ് മാനേജ്മെന്റില്‍ ബിരുദമെടുത്ത ജെഡി ആദ്യമായി അമേരിക്കയില്‍ ജോലിയില്‍ പ്രവേശിച്ചത് ഷിക്കാഗോയിലെ ഒരു റിട്ടെയ്ല്‍ സ്റ്റോറിലാണ്. 2003 ല്‍ അമേരിക്കന്‍ പൗരത്വം ലഭിച്ചു. ദീര്‍ഘകാല കഠിന പ്രയത്നങ്ങള്‍ക്കു ശേഷം ഇല്ലിനോയ് സ്ട്രീംവുഡില് ആദ്യമായി ബിസിനസ് ആരംഭിച്ചാണ് വ്യവസായ രംഗത്തേക്ക് കാലെടുത്തുവെച്ചത്.
ഭാര്യപിതാവും രണ്ടു കൊച്ചുമക്കളുമായി വീട്ടില്‍ കഴിയുമ്പോള്‍ ഇലക്ട്രിക് സര്‍ക്യൂട്ടിന് തീപിടിച്ചു വീടു മുഴുവന്‍ കത്തി നശിച്ചതോടൊപ്പം വീടിനകത്തു ണ്ടായിരുന്ന മൂന്നു പേരും വെന്തു മരിച്ച സംഭവം ജെ. ഡിയുടെ ജീവിതത്തെ തകര്‍ത്ത സംഭവമായിരുന്നു. മരിച്ച മക്കളുടെ അവയവം ദാനം ചെയ്ത 6 മനുഷ്യ ജീവിതങ്ങള്‍ക്ക് പുനര്ജന്മം നല്‍കിയത് ജെ. ഡിയുടെ സാമൂഹ്യപ്രതിബന്ധത തെളിയിക്കുന്നതായിരുന്നു. 1999 ല്‍ ഇവര്‍ക്ക് ഡീപ് എന്ന മകന് ജനിച്ചു.
ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പ്രതിനിധിയാണ്. പ്രവര്‍ത്തന നിരതമായ ജീവത്തിനുടമയാണ്. യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നതു സാധാരണക്കാരന്റെ അവകാശം നേടിയെടുക്കുന്നതിനാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന്റെ വിജയം സുനിശ്ചിതമാണെന്നാണ് ജെ. ഡിയുടെ വിശ്വാസം.
രാജായും ജെ. ഡിയും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യന്‍ സമൂഹം രണ്ടു ചേരിയിലും അണിനിരന്നിട്ടുണ്ട്. രാജായെ തോല്പിക്കുക അത്ര എളുപ്പമല്ല എന്നതു തന്നെയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജെ. ഡിയെ തന്നെ തിരഞ്ഞെടുത്തത് ഇരുവരും എതിരില്ലാതെയാണ് പ്രൈമറിയില്‍ വിജയിച്ചത്.
യുഎസ് കോണ്‍ഗ്രസില്‍ പല നിയമനിര്‍മ്മാണങ്ങളുടേയും കരടുരേഖ തയ്യാറാക്കിയ രാജായുടെ പ്രവര്‍ത്തനത്തിന് അംഗീകാരമായി ഒരവസരം കൂടി നല്‍കണമെന്ന് വലിയൊരു വിഭാഗം വാദിക്കുമ്പോള്‍ , ട്രംപിന്റെ കരങ്ങള്‍ക്ക് ശക്തി കൂട്ടാന്‍ ജെ. ഡിയെ വിജയിപ്പിക്കണമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. ആരു ജയിച്ചാലും ഒരു ഇന്ത്യന്‍ വംശജനായിരിക്കും യുഎസ് കോണ്‍ഗ്രസില്‍ പ്രതിനിധിയായി എത്തുക.