മത്തുവ സമുദായത്തിന് വേണ്ടി ദീദി ഒന്നും ചെയ്തില്ലെന്ന് തെളിയിച്ചാൽ രാഷ്ട്രീയം ഉപേഷിക്കുമെന്നു മോദിയെ വെല്ലുവിളിച്ച് മമത

" ഞാൻ അവർക്കായി ഒന്നും ചെയ്തിട്ടില്ലെങ്കിൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കും

0

കൊൽക്കൊത്ത :പശ്ചിമ ബംഗാളിൽ തെരെഞ്ഞെടുപ്പ് രാഷ്ട്രീയം ചുടുപിടിക്കച്ചേരിക്കക്കെ നരേന്ദ്ര മോദിയെ വില്ലുവിളിച്ചു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി .
മത്തുവ സമുദായത്തിന് വേണ്ടി മമത ദീദി ഒന്നും ചെയ്തില്ലെന്ന് കൃഷ്ണനഗറിൽ നടന്ന യോഗത്തിൽ മമതക്കെതിരെ ആരോപണം ഉന്നയിച്ച നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മമത ബാനർജി . ” ഞാൻ അവർക്കായി ഒന്നും ചെയ്തിട്ടില്ലെങ്കിൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കും”, നിങ്ങൾ കള്ളം പറയുകയാണെങ്കിൽ നിങ്ങലെ എന്നാല്‍ ഒന്നും ചെയ്യാതെ നുണ പറഞ്ഞത് താങ്കളാണെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ ഏത്തമിടുമോ? പോളിംഗ് ദിവസം പോലും പ്രധാനമന്ത്രി ബംഗാളില്‍ പ്രചരണം നടത്തുന്നതിനെ മമത കുറ്റപ്പെടുത്തി.

ANI
Narendra Modi said at a meeting in Krishnanagar that Mamata didi did nothing for Matua community. I’m publicly asking him to accept the challenge, if I haven’t done anything for them then I will leave politics, if you are lying then you will do situps holding ears: West Bengal CM

Image

ഇത് ആദ്യമായി എട്ടുഘട്ടമായാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ നാലുഘട്ടമാണ് ഇതുവരെ കഴിഞ്ഞത്. ശനിയാഴ്ചയാണ് അഞ്ചാംഘട്ടം. അതേ സമയം പോളിംഗ് ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രധാനമന്ത്രിയുടെ പരിപാടികള്‍ തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ?, എന്‍റെ പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഞാന്‍ ഒരുക്കമാണ് -മമത പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ മോദിയുടെ റാലികള്‍ക്ക് അനുമതി നല്‍കരുത് എന്നത് കുറേക്കാലമായി തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന കാര്യമാണ്.

കേന്ദ്ര സർക്കാരിന്റെ ആജ്ഞാനുവർത്തിക്കളയി തെരെഞ്ഞെടുപ്പ് കമ്മീഷൻ മാറി തെരെഞ്ഞെടുപ്പ്പ് കമ്മീഷന്റെ നടപടിയിൽ പ്രതിക്ഷേധിച്ചു ” കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ തീരുമാനത്തിൽ പ്രതിഷേധിച്ച് ഞാൻ നാളെ ഉച്ചയ്ക്ക് 12 മുതൽ കൊൽക്കത്തയിലെ ഗാന്ധി മൂർത്തിയിൽ ധർണയിൽ ഇരിക്കും” മമത ബാനർജി പറഞ്ഞു .

You might also like

-