ദുരന്തം വിട്ടൊഴിയാത്ത ഇടുക്കി …പണിക്കർ കുടിയിൽ മണ്ണിടിഞ്ഞു വീണ് കാല്നടയാത്രികൻ മരിച്ചു
IDUKKI RESERVOIR Dt: l0.08.2018
WL at 9.00am 2401.22ft
6Hrs Av. Net Inflow: 436 cumecs
PH discharge : 116 cumecs
Spill : 125 cumecs(Three shutters@40cm)
F R L : 2403 ft
അടിമാലി : പണിക്കൻകുടിയിൽ മണീടിഞ്ഞു ദേഹത്തുവീണ് കാല്നടയാത്രികൻ മരിച്ചു പണിക്കൻകുടി മനക്കപ്പറമ്പിൽ റിനു 30 ആണ് മരിച്ചത് രാവിലെ 8 മണിക്ക് പണിക്കൻകുടിചിന്നാർ നിരപ്പ് റോഡിലൂടെ പണിക്കൻകുടി ജങ്ഷനിലേക്ക് വരുമ്പോഴാണ് റോഡരികിലെ മണ്ണ്തിട്ട ഇടിഞ്ഞ ഇയാളുടെ ദേഹത്ത് വീണത് . നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
അതെ സമയം ഇടുക്കിയിലെ നിരവധി പ്രദേശങ്ങൾ ദുരന്തത്തിൽ അകപ്പെട്ടിരിക്കുകയാണ് നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട് .ഇന്നലെ മഴയിൽ നിരവധി വീടുകൾ തകർന്നു ആയിരകണക്കിന് ഏക്കർ സ്ഥലത്തു കൃഷിനാശമുണ്ടായി . വൈദിതി ബന്ധം താറുമാറായിട്ട്ദി വസ്സങ്ങൾ പിന്നിട്ടു . ദുരിതാശ്വസപ്രവർത്തങ്ങൾ നടക്കുന്നു വെന്ന് പറയുമ്പോഴു ഒറ്റപ്പെട്ട സ്ഥലങ്ങൾക്ക് ദുരിതാശ്വാസപ്രവർത്തങ്ങൾ എത്തിയിട്ടില്ല . കനത്തമഴയിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല