ഇടുക്കിയിൽ കനത്ത മഴ മുന്നാർ വെള്ളത്തിൽ , നിര്വതിപ്രദേശങ്ങൾ വെള്ളത്തിൽ വാഹനഗതാഗതം നിലച്ചു മുന്ന് ഡാമുകൾ തുറന്നു

ജലനിരപ്പ് ഉയർന്നതിനെത്തുടന്ന് ഇടുക്കിയിൽ കല്ലാർകുട്ടി പമ്ബള , മലങ്കര അണക്കെട്ടുകൾ തുറന്നു വിട്ടിരിക്കുകയാണ് കഴിഞ്ഞതവണ വൻതോതിൽ മണ്ണിടിച്ചാൽ ഉണ്ടായ പണ്ണിയാർകുട്ടിയിൽ വീണ്ടും മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സ പെട്ടിട്ടുണ്ട്

0

മൂന്നാർ : മുന്നാറിൽ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ പ്രധാന പാതകൾ എല്ലാ വെള്ളത്തിനടിയിലായി പഴയ മുന്നാർ ഒട്ടുമിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലാണ് ഹെഡ് വർക്ക് ഡാമിൽ വൻതോതിൽ മണ്ണ് നിക്ഷേപിച്ച ഹൈഡൽ പാർക്ക് നിർമ്മിച്ചാൽ മുന്നാറിലെ പുഴകളി ൽ ഒഴുകിയെത്തുന്ന വെള്ളം പഴയ മുന്നാർ ഉൾപ്പെടുന്ന പ്രദേശത്തേക്ക് വെള്ളം കയറാൻ കാരണമായിട്ടുണ്ട് . കഴിഞ്ഞ പ്രളയത്തിൽ തകർന്ന പെരിയവരാ പാലം അശാസ്ത്രീയ നിർമ്മാണത്തെതുടന്നു കനത്തമഴയിൽ വേണ്ടതും തകർന്നു . പാലം തകർന്നതോടെ അന്തർസംഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുയാണ്
ജലനിരപ്പ് ഉയർന്നതിനെത്തുടന്ന് ഇടുക്കിയിൽ കല്ലാർകുട്ടി പമ്ബള , മലങ്കര അണക്കെട്ടുകൾ തുറന്നു വിട്ടിരിക്കുകയാണ് കഴിഞ്ഞതവണ വൻതോതിൽ മണ്ണിടിച്ചാൽ ഉണ്ടായ പണ്ണിയാർകുട്ടിയിൽ വീണ്ടും മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സ പെട്ടിട്ടുണ്ട് വണ്ടിപ്പെരിയാറിൽ 57 മൈലിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപെട്ടു. ഈ റൂട്ടിൽ വാഗാനഗതാഗതം താത്കാലികമായി തടഞ്ഞിരിക്കുന്നതായി വണ്ടിപ്പെരിയാർ പോലീസ് അറിയിച്ചു . മാങ്കുളത്തു നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട് നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട് .ചെറുതോണി കീരിത്തോട്ടിൽ ഉരുൾ പൊട്ടൽ ഉണ്ടായതായി റിപ്പോർട്ടുണ്ട് ആള്നാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .

You might also like

-