BREAKING NEWS ..LIVE UPDATE സംസ്ഥാനത്തു വീണ്ടും പ്രളയം ? കനത്ത മഴ മൂന്നാർ ഒറ്റപെട്ടു . പഴയ മൂന്നാർ വെള്ളത്തിനടിയിൽ കൺട്രോൾ റൂമുകൾ തുറന്നു

മണ്ണിടിച്ചിലിനെ തുടർന്ന് കൊച്ചി- ധനുഷ് കോടി ദേശീയപാതയിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. പഴയ മൂന്നാറിൽ ദേശീയ പാതയിലെ വെള്ളമുയർന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെടുത്തി. ഇക്കാ നഗറിൽ തോടിനു സമീപം പാർക്കു ചെയ്തിരുന്ന രണ്ടു വാഹനങ്ങൾ ഒഴുക്കിൽ പെട്ടു

0RAIN LIVE  UPDATE

മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസില്‍; ഉന്നതതല യോഗം

മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. നെടുമ്പാശ്ശേരിയില്‍ നിന്നും രാത്രി 12 വരെയുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. മുന്‍കരുതലെന്ന നിലയിലാണ് വിമാനത്താവളം അടച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പത്തായി
.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഇടുക്കി, കണ്ണൂര്‍, വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മരണം. അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ചുണ്ടകുളം ഊരിലെ കാര(50) മരിച്ചു. മട്ടന്നൂരില്‍ തോട്ടില്‍ വീണ് കുഴിക്കല്‍ ശില്‍പ നിവാസില്‍ കെ പത്മനാഭന്‍(54) മരിച്ചു. പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. വടകര ചെമ്മരത്തൂരില്‍ യുവാവ് ഇടി മിന്നലേറ്റ് മരിച്ചു. തയ്യള്ളതില്‍ ലിബേഷ് ആണ് മരിച്ചത്. വീട്ടിലിരിക്കുമ്പോഴാണ് മിന്നലേറ്റത്. 35 വയസായിരുന്നു.

ഇടുക്കിയില്‍ മാത്രം മൂന്ന് പേര്‍ മരിച്ചു. ഇടുക്കി ചിന്നക്കനാലില്‍ ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. മറയൂര്‍ പാമ്പാര്‍ ലക്കംപുഴയില്‍ ഒഴുക്കില്‍പെട്ട് സ്ത്രീ മരിച്ചു. മറയൂര്‍ സ്വദേസി ജ്യോതി(75)ആണ് മരിച്ചത്. ഷെഡ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയും ഇടുക്കിയില്‍ മരണപ്പെട്ടു.

വയനാട് മുട്ടില്‍ പഴശ്ശി കോളനിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. മലപ്പുറം തിരൂരില്‍ തെങ്ങ് കടപുഴകി ദേഹത്തുവീണ് ഒരാള്‍ മരിച്ചു.

മലപ്പുറം ആനമറിയില്‍ ഉരുള്‍പൊട്ടി സഹോദരങ്ങളായ മൈമൂന (51), സാജിത (48) എന്നിവരെ കാണാതായി. ഇവരുടെ വീട് അടക്കമാണ് ഉരുള്‍ പൊട്ടലില്‍ ഒലിച്ചുപോയിരിക്കുന്നത്. ആലുവ മണപ്പുറത്ത് പെരിയാറില്‍ ഒരാളെ കാണാതായി.

ദുരിത ബാധിത പ്രദേശങ്ങളിലെത്താന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്താന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കാന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്

പതിനൊന്നു ജില്ലകളില്‍ അവധി

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ ഒമ്പത് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രഫഷനല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കലക്ടര്‍മാര്‍ അവധിപ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എം.ജി സര്‍വകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ 30ലേക്കു മാറ്റിയിട്ടുണ്ട്.

ഇടുക്കി ഗവിയിലേക്കുള്ള വിനോദസഞ്ചാരം നിര്‍ത്തിവച്ചു.

സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ ഗവിയിലേക്കുള്ള വിനോദസഞ്ചാരം വനംവകുപ്പ് നിര്‍ത്തിവച്ചു. തിരുവനന്തപുരം പൊന്മുടിയിലേക്കുള്ള യാത്രയും നിര്‍ത്തിവച്ചിരിക്കുകയാണ്

വയനാട് മുട്ടിൽ മലയിൽ ഉരുൾപൊട്ടൽ; രണ്ട് പേര്‍ മരിച്ചു

വയനാട് മുട്ടില്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. മുട്ടിൽ പഴശ്ശികോളനിയിലെ സുമേഷ് (28), പ്രീനു (25) എന്നിവരാണ് മരിച്ചത്. ഇതോടെ മണ്ണിടിച്ചിലില്‍ ജില്ലയില്‍ ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായിഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധികനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കോട്ടയം,തൃശ്ശൂര്‍,ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (9.8.19) അവധിഅംഗൻവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വെള്ളിയാഴ്ച (9.8.19) അവധി പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജയില്‍ വകുപ്പിലെ വെൽഫെയർ ഓഫീസർ ഗ്രേഡ് 2 പരീക്ഷ പിഎസ്‍സി മാറ്റി വച്ചു. നാളെ നടത്താനിരുന്ന പരീക്ഷ ഈ മാസം 30-ലേക്കാണ് മാറ്റിയത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.

ചപ്പാത്ത് മുങ്ങി

പത്തനംതിട്ട അറയാഞ്ഞിലിമണ്ണിൽ ചപ്പാത്ത് മുങ്ങി 400 കുടുംബങ്ങൾ ഒറ്റപ്പെട്ടു

ദുരന്തനിവാരണ സേനപത്തനംതിട്ടയിൽ

ദുരന്തനിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) ഒരു ടീം പത്തനംതിട്ട ജില്ലയിലേക്ക് തിരിച്ചു. തമിഴ്‌നാട്ടിലെ ആരക്കോണത്തു നിന്നാണ് എന്‍ഡിആര്‍എഫ് സംഘം വരുന്നത്. 25 പേരാണ് സംഘത്തിലുള്ളത്. രാത്രി 8മണിയോടെ ഇവര്‍ ജില്ലാ ആസ്ഥാനത്ത് എത്തും. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും അടങ്ങുന്ന ടീമാണ് വരുന്നത്.

മഴക്കെടുതിയിൽ മരണം ആറായി

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി
ഇടുക്കിയിൽ മാത്രം മൂന്നു മരണം മറയൂരിൽ ഒഴുക്കിൽപ്പെട്ട് ജ്യോതി എന്ന സ്ത്രീ, കാഞ്ഞാറിൽ താമസിക്കുന്ന ഒഡീഷ സ്വദേശി മധു കൃഷ്ണാനി എന്നിവരാണ് മരിച്ചത്. മഴക്കെടുതിയിൽ ഇന്നലെ രാത്രി ഷെഡ് വീണ് പരിക്കേറ്റ ഇയാൾ കോട്ടയം മെഡി.കോളേജിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.ചിന്നക്കനാലിൽ മണ്ണിടിഞ്ഞു വീണ് ഒരുവയസുള്ള പെൺകുട്ടി മരിച്ചു. ചിന്നക്കനാൽ രാജശേഖരൻ നിത്യ ദമ്പതികളുടെ മകൾ മഞ്ജു ശ്രീ (1)ആണ് മരിച്ചത്

ഇടുക്കിയിൽ ഭാരവണ്ടികള്‍ക്ക് 11 വരെ നിരോധനം

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ആഗസ്റ്റ് 8ന് റെഡ് അലര്‍ട്ടും തുടര്‍ന്ന് 9, 10 തീയതികളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നതിനാലും അതിശക്തമായ മഴയും ഉള്ള സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഭാരവാഹനങ്ങള്‍, പ്രത്യേകിച്ച് തടി കയറ്റിയ ലോറി, ടൂറിസ്റ്റ് ബസുകള്‍ എന്നിവയുടെ ഗതാഗതം ആഗസ്റ്റ് 11 വരെ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ നിരോധിച്ച് ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഓഫ്‌റോഡ് ഡ്രൈവിംഗ്, ടൂറിസം മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരം, അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിംഗ് ടൂറിസം എന്നിവ ആഗസ്റ്റ് 15 വരെയും നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ പ്രത്യേക കാലാവസ്ഥ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജില്ലാഭരണകൂടം നല്‍കുന്ന നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു

അടിമാലി കാർമൽ ജ്യോതി സ്‌കൂൾ വെള്ളത്തിൽ മുങ്ങി

പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു ജാഗ്രത !

കനത്ത മഴയെ തുടർന്ന് പമ്പാനദിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകി. ആറന്മുള വള്ളസദ്യകൾക്കായി എത്തിച്ചേരുന്ന പള്ളിയോടങ്ങളിലെ കരനാഥൻമാരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തര പ്രാധാന്യത്തിൽ ഏർപ്പെടുത്തണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്കും പള്ളിയോട സേവാസംഘത്തിനും നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഭൂതത്താൻകെട്ട് അണക്കെട്ടിൽ ജനിരപ്പ് ഉയരുന്നു

ഭൂതത്താൻകെട്ട് അണക്കെട്ടിലെ ജലനിരപ്പ് 32.55 മീറ്റർ.
ഒഴുക്ക് ശക്തം. താഴെ മലയാറ്റൂർ കാലടി മേഖലകളിൽ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് പെരിയാർവാലി അധികൃതർ .

പത്തനംതിട്ട ജില്ലയില്‍ നാളെ അവധി

കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ഇടുക്കി പെരിഞ്ചകുട്ടിയിൽ ഉരുൾപൊട്ടി

ഇടുക്കി പെരിഞ്ചാംകുട്ടി ചെമ്പക പാറ മേനാചേരിയിൽ എബ്രാഹത്തിന്റെ രണ്ടേക്കർ സ്ഥലവും വീടും പൂർണ്ണമായി ഉരുൾപൊട്ടലിൽ തകർന്നു. എബ്രാഹാമിന്റെ ഭാര്യയും, മകനും. മകന്റെ കുടുബവും അപകടസമത്ത് വീട്ടിൽ ഉണ്ടാരുന്നു.ഇവർ ഓടി മാറിയതിനാൽ വലിയ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടു.രാവിലെ 9 മണിയോടെയാണ് സംഭവം.പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ ഗവൺമെന്റ് സ്കുളിന്റെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് പിൻഭാഗത്ത് മണ്ണിടിഞ്ഞു നാശം ഇല്ല

കക്കയം ഡാം ഇന്ന് തുറക്കും

കക്കയം ഡാം വൈകിട്ട് അഞ്ചിന് തുറക്കും. കുറ്റ്യാടി പുഴയുടെയും കൈവഴികളുടെയും ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

ഇടുക്കിചിന്നക്കനാലിൽ എസ്റ്റേറ്റ് ലയത്തിനു മുകളിൽ മണ്ണിടിഞ്ഞു വീണു പിഞ്ചുകുഞ്ഞു മരിച്ചു

ഇടുക്കി കാലവർഷകെടുതിയിൽ ജില്ലയിൽ ഒരു വയസ്സുള്ള കുട്ടി മരണപെട്ടു ചിന്നക്കനാൽ രാജശേഖരൻ നിത്യ ദമ്പതികളുടെ മകൾ മഞ്ജു ശ്രീ (1)ആണ് മരണപ്പെട്ടത് എസ്റ്റേറ്റ്‌ തൊഴിലാളികളായ ഇവർ താമസിച്ചിരുന്ന ലയൺസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടം ഉണ്ടായത് ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുട്ടിയെ പുറത്ത് എടുത്തത് മൃദദേഹം രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മോർച്ചറിയിലേക്ക് മാറ്റി ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വികരിച്ചു

ഇടുക്കി മാങ്കുളം ആറാം മൈലിൽ വീടുതകർന്നു

ഇടുക്കി മാങ്കുളം ആറാം മൈൽ പട്ടരുകണ്ടം റോയി ഷാജി എന്നിവരുടെ വീട് തകർന്നു. ഷാജീ യുടെ വീട് ഒലിച്ചുപോയി. ആറാം മൈൽ അമ്പതാം മൈൽ വാർഡ്, 4 ആദിവാസി കുടികൾ ഒറ്റപ്പെട്ടു

ഇടുക്കി കൊന്നത്തടിയിൽ വീടുകൾ തകർന്നു

കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ കാറ്റും മഴയും ശക്തം. രണ്ട് വീടുകളുടെ മേക്കൂര കാറ്റിൽ തകർന്നു. കരിമല മൂഴിക്കുഴിയിൽ നെൽസൺ, മുക്കടം പുൽപാറയിൽ ദേവസ്യ എന്നിവരുടെ മേക്കൂടാണ് തകർന്നത്. പന്നിയാർകുട്ടിയിൽ മണ്ണിടിഞ്ഞ് രാജാക്കാട് വെള്ളത്തൂവൽ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.

ബീചനഹള്ളി ഡാമിന്‍റെ ഷട്ടർ ഉയർത്തി
കനത്ത മഴയിൽ കബനി നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയർന്ന സഹചര്യത്തിൽ ബീചനഹള്ളി ഡാമിന്‍റെ ഷട്ടർ ഉയർത്തി

പെരിയാർ തീരങ്ങളിൽ ജാഗ്രത !

പെരിയാറിന്റെ തീരത്തുള്ള കടുങ്ങല്ലൂർ, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേ കര, പറവൂർ മുൻസിപ്പാലിറ്റി, കരിമാലൂർ, ആലങ്ങാട്, കുന്നുകര, ചെങ്ങമനാട്, ഏലൂർ മുൻസിപ്പാലിറ്റി, ആലുവ മുൻസിപ്പാലിറ്റി, വരാപ്പുഴ പഞ്ചായത്ത്, കടമക്കുടി, കുട്ടമ്പുഴ പഞ്ചായത്ത്, പിണ്ടിമന പഞ്ചായത്ത്, വേങ്ങൂർ കൂവപ്പടി ,മലയാറ്റൂർ, കാലടി ,കാഞ്ഞൂർ ശ്രീമൂലനഗരം, ചാലക്കുടി പുഴയുടെ തീരത്ത് പുത്തൻവേലിക്കര യുടെ ഭാഗമായ കോഴിതുരുത്ത്എന്നിവിടങ്ങളിൽ വെള്ളം ഉയരാൻ സാധ്യത

കട്ടപ്പന കുന്തളംപാറ ഉരുൾപൊട്ടൽ

കട്ടപ്പന കുന്തളംപാറ VT പടിയിൽ ഉണ്ടായ ഉരുൾപൊട്ടൽ ആൾ നാശമില്ല നിരവധി ഏക്കർ സ്ഥലത്തു കൃഷി നാശമുണ്ടായി

മാങ്കുളത്തു ഉരുൾപൊട്ടി

മാങ്കുളം അമ്പതാം മൈൽ പാറകുടിയിൽ ഉരുൾപൊട്ടി ആദിവാസികളുടെ കൃഷിയിടവും ഒലിച്ചുപോയി മാങ്കുളം പഞ്ചായത്തിലെ പെരുമ്പൻ കുത്ത് – കുവൈറ്റ് സിറ്റി പാലം. ഒലിച്ചു പോയി.

മലങ്കര ഡാം
ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറക്കേണ്ട സ്ഥിതിയിലാണ്.ഇപ്പോൾ 6 ഷട്ടറുകളും 50 സെമി വീതം തുറന്നിട്ടുണ്ട്. തൊടുപുഴ ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു ‘ 2.15 PM ന് ഒരു ഷട്ടർ 80 സെമി ആക്കുന്നതാണ്. ഇപ്പോൾ ജലനിരപ്പ് 41.88 മീ

തീക്കോയിൽ ഉരൽ പൊട്ടി

കോട്ടയം ഈരാറ്റുപേട്ട തീക്കോയി വില്ലേജില്‍ കാരികാട് ടോപ്പില്‍നിന്നും 150 മീറ്റര്‍ അകലെ ഉരുള്‍ പൊട്ടി. ആള്‍താമസമില്ലാത്ത മേഖലയാണ്. നാശനഷ്ടങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.

കനത്ത മഴയില്‍ തോട്ടില്‍ വീണു മധ്യവയസ്‌കൻ മരിച്ചു. കുഴിക്കൽ സ്വദേശി ശില്‍പ നിവാസില്‍ പത്മനാഭൻ ആണ് മരിച്ചത്.

സംസ്ഥാനത്ത് കനത്ത മഴ: ഏഴു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി


തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പാലക്കാട്ടെ അട്ടപ്പാടി മേഖലയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സർവകലാശാലാ പരീക്ഷകൾക്കു മാറ്റമില്ല.

ഇടുക്കിയിലെ ഡാമുകളിലെ ജലനിരപ്പ്

Malankara dam
Present status.
08.08.2019, 02.00PM
FRL-42.00m,
Present water level- 41.88m.
storage- 37.15Mm3.
INFLOW – 218.259m3/sec.
OUTFLOW –
Spillway shutter –
Shutter No.1 – 50cm.at 1.00PM
Shutter No.2 – 50cm.at 1. 20PM
Shutter No.3 – 50cm.at 12 Noon
Shutter No.4 – 50cm.at 12.30PM.
Shutter No.5 – 50cm.at 01.00PM
Shutter No.6 – 50cm..at 1.40 PM
142.482m3/sec.
MSHEP(KSEB) – 48.00m3/sec.
Total – 190.482m3/sec.
water level of Thodupuzha river may increase 2m approximate

 

ജലനിരപ്പ് ഉയരുന്നു; ഭൂതത്താൻകെട്ട് ഡാമിന്റെ 13 ഷട്ടറുകൾ ഉയർത്തി ഭൂതത്താൻകെട്ട് അണക്കെട്ട്

കോതമംഗലം: ജല നിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. 30. 60 മീറ്ററാണ് നിലവിലെ ജല നിരപ്പ്.
മഴ ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്തതിനെ തുടര്‍ന്ന് രാവിലെ 11 ഷട്ടറുകളാണ് തുറന്നിരുന്നു. എന്നാല്‍ ജല നിരപ്പ് വീണ്ടും ഉയര്‍ന്നതോടെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. 34.95 മീറ്ററാണ് ആണ് ഡാമിന്റെ സംഭരണ ശേഷി.
കല്ലാര്‍ ഡാം തുറന്നു

കല്ലാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് പരമാവധി ജലനിരപ്പിലേക്ക് അടുക്കുന്നതിനാലും നിലവില്‍ 821 മീറ്ററില്‍ എത്തിനില്‍ക്കുന്നതിനാലും ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന് 10 ക്യുബിക് മീറ്റര്‍/ സെക്കന്റ് ജലം പുറത്തേക്കൊഴുക്കുന്നു. ചിന്നാര്‍, തൂവല്‍, പെരിഞ്ചാംകുട്ടി പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

ജലനിരപ്പ് ഉയരുന്നു; ഭൂതത്താൻകെട്ട് ഡാമിന്റെ 13 ഷട്ടറുകൾ ഉയർത്തി ഭൂതത്താൻകെട്ട് അണക്കെട്ട്

കോതമംഗലം: ജല നിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. 30. 60 മീറ്ററാണ് നിലവിലെ ജല നിരപ്പ്.
മഴ ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്തതിനെ തുടര്‍ന്ന് രാവിലെ 11 ഷട്ടറുകളാണ് തുറന്നിരുന്നു. എന്നാല്‍ ജല നിരപ്പ് വീണ്ടും ഉയര്‍ന്നതോടെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. 34.95 മീറ്ററാണ് ആണ് ഡാമിന്റെ സംഭരണ ശേഷി

കണ്ണൂർ പറശിനിക്കടവ് ക്ഷേത്രത്തില്‍ വെള്ളം കയറി; ഭക്തരെ പുറത്തെത്തിച്ചത് തോണികളില്‍
ഇരിട്ടി, ശ്രീകണ്ഠാപുരം, പറശ്ശിനിക്കടവ്, കൊട്ടിയൂര്‍, കേളകം തുടങ്ങിയ മേഖലകളില്‍ ശക്തമായ മഴ പെയ്യുകയാണ്.ശക്തമായ മഴയെ തുടര്‍ന്ന് പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളം കയറി. വ്യാഴാഴ്ച രാവിലെയാണ് ക്ഷേത്രത്തിനകത്ത് വെള്ളംകയറിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ക്ഷേത്രത്തിനുള്ളില്‍ അകപ്പെട്ടുപോയ ഭക്തരെ തോണികളില്‍ കയറ്റിയാണ് പുറത്തെത്തിച്ചത്.

മഴ കരിപ്പൂരില്‍ മൂന്നു വിമാനങ്ങള്‍ തിരിച്ചു വിട്ടു;
ഒരു സര്‍വീസ് റദ്ദാക്കി

10.55ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരം കോഴിക്കോട് ദോഹ വിമാനവും കൊച്ചിയിലേക്കു വിട്ടു.

ഇടുക്കിയിലും വയനാട്ടിലും ഇന്നും നാളെയും ‘റെഡ്’ അലർട്ട്

വയനാട്ടിൽ ഇന്നും നാളെയും അതിതീവ്ര മഴയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതോടെ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ‘റെഡ്’ അലർട്ടായി. കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലും ഇന്ന് ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കിയിലേക്ക് ക്യുക്ക് റെസ്പോൺസ് ടീം.

സംസ്ഥാനത്ത് പേമാരി തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മഴക്കെടുതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തന്നെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ഓരോ ടീമിനെ അയച്ചു കഴിഞ്ഞു. ആവശ്യപ്പെട്ട പത്തില്‍ ഏഴു ടീമിനെ കൂടി ഇന്ന് വൈകിട്ട് ലഭിക്കും.

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍
ഇടുക്കി പെരിഞ്ചാംകുട്ടിയിലും കട്ടപ്പന കുന്തളംപാറയിലും കീരിത്തോടിലും ഉരുൾപൊട്ടൽ ഉണ്ടായി. ആളപായമില്ല, വീട് തകര്‍ന്നു.

മലയോരങ്ങളിലെക്കുള്ള സാന്ദ്രാശനം ഒഴുവാക്കണം

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ആഗസ്റ്റ് 8ന് റെഡ് അലര്‍ട്ടും തുടര്‍ന്ന് 9, 10 തീയതികളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നതിനാലും അതിശക്തമായ മഴയും ഉള്ള സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഭാരവാഹനങ്ങള്‍, പ്രത്യേകിച്ച് തടി കയറ്റിയ ലോറി, ടൂറിസ്റ്റ് ബസുകള്‍ എന്നിവയുടെ ഗതാഗതം ആഗസ്റ്റ് 11 വരെ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ നിരോധിച്ച് ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഓഫ്‌റോഡ് ഡ്രൈവിംഗ്, ടൂറിസം മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരം, അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിംഗ് ടൂറിസം എന്നിവ ആഗസ്റ്റ് 15 വരെയും നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ പ്രത്യേക കാലാവസ്ഥ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജില്ലാഭരണകൂടം നല്‍കുന്ന നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കല്ലാര്‍ ഡാം തുറന്നു

കല്ലാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് പരമാവധി ജലനിരപ്പിലേക്ക് അടുക്കുന്നതിനാലും നിലവില്‍ 821 മീറ്ററില്‍ എത്തിനില്‍ക്കുന്നതിനാലും ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന് 10 ക്യുബിക് മീറ്റര്‍/ സെക്കന്റ് ജലം പുറത്തേക്കൊഴുക്കുന്നു. ചിന്നാര്‍, തൂവല്‍, പെരിഞ്ചാംകുട്ടി പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു

  ജാഗ്രത

പുഴകളിൽ വെള്ളം ഉയരുന്നതിനാല്‍ ജനങ്ങള്‍  ജാഗ്രത പുലർത്തണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. മാനന്തവാടി മേഖലയിൽ മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ  പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത കാണിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

വാഗമൺ കാരിക്കാട് ടോപ്പിൽ ഉരുൾപൊട്ടൽ

കോട്ടയത്ത് മീനച്ചിൽ താലൂക്കിലെ മലയോര പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. വാഗമൺ കാരിക്കാട് ടോപ്പിൽ ഉരുൾപൊട്ടലുണ്ടായി. മീനച്ചിലാർ കരകവിയുന്നു. ഈരാറ്റുപേട്ട, പനയ്ക്കപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറി

മാറ്റിപ്പാർപ്പിക്കുന്നു

കോഴിക്കോട് ഒളവണ്ണയിൽ ബികെ കനാൽ മുതൽ പൂളക്കടവ് പാലം വരെ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നു

Malankara dam
Present status.
08.08.2019, 01.00PM
FRL-42.00m
Present water level- 41.86m.
storage- 37.05Mm3.
INFLOW – 187.198m3/sec.
OUTFLOW –
Spillway shutter –
Shutter No.1 – 30cm.
Shutter No.2 – 30cm.
Shutter No.3 – 50cm.at 12 Noon
Shutter No.4 – 50cm.at 12.30PM.
Shutter No.5 – 50cm.at 01.00PM
Shutter No.6 – 30cm.
114.198m3/sec.
MSHEP(KSEB) – 48.00m3/sec.
Total – 162.198m3/sec.
water level of Thodupuzha river may increase 1.5m approximate

മാറ്റിപ്പാർപ്പിച്ചു :കനത്തമഴയെത്തുടർന്നു ഇടുക്കി ജില്ലയിൽ 3 ക്യാമ്പുകൾ തുടങ്ങി. 1) ദേവികുളം താലൂക്കിൽ ദേവികുളം VHSC യിലും. 2) ദേവികുളം താലൂക്കിൽ പഴയ മൂന്നാർ. 3) ഇടുക്കി താലൂക്കിൽ കട്ടപ്പന ടൗൺ ഹാളിൽ.പഴയ മൂന്നാർ ക്യാമ്പിൽ 9 കുടുമ്പങ്ങൾ . 30 പേർ. ദേവികുളം VHSC യിൽ 3 കുടുംബങ്ങളിലെ 3 പുരുഷന്മാർ

തീക്കൊടി പഞ്ചായത്തിന് അടുത്ത് മരം വീണു ,…. ഗതാഗതം തടസപ്പെട്ടു…
കോഴിക്കോട് കണ്ണൂർ ദേശീയ പാതയിൽ പയ്യോളിക്കും കൊയിലാണ്ടിക്കുമിടയിൽ 3 സ്ഥലത്തായി മരങ്ങൾ വീണു റോഡ് ബ്ലോക്ക് ആയിട്ടുണ്ട്

മാങ്കുളത്ത് കനത്ത മഴ തുടരുന്നു. 4 വീടുകള്‍ തകര്‍ന്നു. വാഹന ഗതാഗതം നിലച്ചു. ആറംമൈല്‍ തൂക്കുപാലവും ആനക്കുളത്തേക്കുള്ള പഴയ പാലവും ഒലീച്ചൂ പോയി. പട്ടരുകണ്ടത്തില്‍ ഷാജി പൂവപ്പള്ളില്‍ ബിനു ,പാറക്കുടിയില്‍ തങ്കരാജ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
വിരിഞ്ഞപാറ വഴി മണ്ണിടിഞ്ഞു യാത്ര തടസ്സപ്പെട്ടു. ബസ് ഗതാ ഗതം നിലച്ചു. നല്ല തണ്ണിപ്പുഴയില്‍ കഴിഞ്ഞ പ്രളയ കാലത്തേക്കാള്‍ ജലനിരപ്പ് ഉയര്‍ന്നു കഴിഞ്ഞു പല ഉള്‍ പ്രദേശത്തുനിന്നും മണ്ണിടിച്ചില്‍ വാര്‍ത്തകള്‍ എത്തിക്കൊണ്ടിരിക്കുന്നു വൈദൃതി നിലച്ചതും ഇന്‍്റര്‍ നെറ്റ് തടസ്സവും വാര്‍ത്തകള്‍ തിരയുന്നതിന് തടസ്സം സൃഷ്ടിക്കുന്നു

തിരുവനന്തപുരം: മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് (വ്യാഴാഴ്ച) അവധി. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ പ്രൊഫഷണ‌ൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്‌. എന്നാൽ, യൂണിവേഴ്സിറ്റി പരീക്ഷ അടക്കമുള്ള പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ലെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ രണ്ട് ഷട്ടറുകൾ കൂടി രാവിലെ എട്ട് മണിയോടെ 30 സെന്റീമീറ്റർ വീതo തുറന്നു

മൂന്നാർ:. കനത്ത മഴയെ തുടർന്ന് മൂന്നാർ ഒറ്റപ്പെട്ട നിലയിൽ. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിന്റെ ഭീതി മായും മുമ്പ് മൂന്നാർ വീണ്ടും വെള്ളപ്പൊക്കത്തിന്റെ ഭീഷണിയിലമർന്നു. അനിയന്ത്രിതമാം വിധം മുതിരപ്പുഴയിലെ വെള്ളമുയർന്നതിനെ തുടർന്ന് നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി .

പഴയ മൂന്നാറിലെ അമ്പതോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. ഇക്കാ നഗർ, നടയാർ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന പെരിയവരയിൽ താൽക്കാലികമായി നിർമ്മിച്ചിരുന്ന പാലം ശക്തമായ ഒഴുക്കിൽ തകർന്നതോടെ മൂന്നാർ – ഉടുമലപ്പേട്ട അന്തർ സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു. ഈ പാലം തകർന്നതോടെ ഏഴ് എസ്റ്റേറ്റിലെ തൊഴിലാളികൾ ഒറ്റപ്പെട്ട നിലയിലായി.

മണ്ണിടിച്ചിലിനെ തുടർന്ന് കൊച്ചി- ധനുഷ് കോടി ദേശീയപാതയിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. പഴയ മൂന്നാറിൽ ദേശീയ പാതയിലെ വെള്ളമുയർന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെടുത്തി. ഇക്കാ നഗറിൽ തോടിനു സമീപം പാർക്കു ചെയ്തിരുന്ന രണ്ടു വാഹനങ്ങൾ ഒഴുക്കിൽ പെട്ടു . മൂന്നാർ – നല്ലതണ്ണി, മൂന്നാർ – നടയാർ റോഡിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. ലോക്കാട് ഗ്യാപ്പ് റോഡിൽ പല ഭാഗത്തും മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. മൂന്നാർ ടൗണിനോടു ചേർന്ന് നല്ലതണ്ണി ജംഗ്ഷനിലുള്ള വീടുകൾക്ക് സമീപം മണ്ണിടിഞ്ഞു വീണു. പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു. കഴിഞ്ഞ ഒരു ദിവസം കൊണ്ട് മൂന്നാറിൽ 21.14 സെന്റീമീറ്റർ മഴയാണ് പെയ്തത്. തുടർന്നുള്ള ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നയിപ്പ് മൂന്നാറിനെ ആശങ്കപ്പെടുത്തുന്നുണ്ട്

മുരിക്കാശേരി മേഖലയിൽ മഴയെത്തുടർന്ന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി.പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.താഴ്ന്ന പ്രേദേശങ്ങളിൽ വെള്ളം കയറുകയും പലയിടങ്ങളിലും റോഡ് ഇടിഞ്ഞു ഗതാഗതം ദുഷ്കരമായി.

ആഗസ്റ്റ് എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 മില്ലിമീറ്ററിൽ കൂടുതൽ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും ക്യാമ്പുകൾ തയാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് റെഡ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.
ആഗസ്റ്റ് ഏഴിന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, എട്ടിന് തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഒൻപതിന് ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലീമീറ്റർ വരെ) അതിശക്തമായതോ (115 മില്ലീമീറ്റർ മുതൽ 204.5 മില്ലീമീറ്റർ വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ആഗസ്റ്റ് ഏഴിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലും, എട്ടിന് എറണാകുളം ജില്ലയിലും ഒൻപതിന് എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിലും 10 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലർട്ടുകളിലും മാറ്റം വരാൻ സാധ്യതയുണ്ട്.

 

You might also like

-