സംസ്ഥാനത്ത് ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലേർട്ട്.

നാളെ വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

0

സംസ്ഥാനത്ത് ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലേർട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അതിതീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി.

നാളെ വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ ,പാലക്കാട് ,കണ്ണൂർ ,വയനാട് കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോടിന്റെയും കണ്ണൂരിന്റെയും മലയോര മേഖലയിൽ ഇന്നലെ മുതൽ ശക്തമായ മഴയായിരുന്നു.കണ്ണൂർ ശ്രീകണ്ഠാപുരം, ചെങ്ങളായി, ഉളിക്കൽ, പടിയൂർ എന്നിവിടങ്ങളിൽ വെള്ളം കയറി. നിരവധി വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലായി.

കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകൾ തുറന്നു. മാവൂർ പഞ്ചായത്തിലെ 3വീടുകളിൽ വെള്ളം കയറി. ചാലിയാറും ,ചാലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. വയനാട്, കോഴിക്കോട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവനന്തപുരം ചിറയൻകീഴിൽ ശക്തമായ കാറ്റിലും മഴയിലും റെയിൽവേ ഇലക്ട്രിക് ലൈനിൽ മരം പൊട്ടിവീണു. ഇതിനെ തുടർന്ന് തിരുവനന്തപുരം – കൊല്ലം ഭാഗങ്ങളിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

You might also like

-