ഇടുക്കിയില്‍ വിനോദ സഞ്ചാരവും ചരക്കുവാഹനങ്ങളും നിരോധിച്ചു എസ്റ്റേറ്റ് മേഖലയിലെ തൊലിടിക്കുന്നതിന് നിരോധനം .

0

തൊടുപുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരത്തിനും ചരക്കുവാഹന ഗതാഗതത്തിനും നിരോധനമേര്‍പ്പെടുത്തി.

റോഡുകള്‍ തകരാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുരന്തനിവാരണ നിയമത്തിലെ 34-ാം വകുപ്പനുസരിച്ചാണ് നിരോധനം.
മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് കളക്ടര്‍ ജീവന്‍ബാബു അറിയിച്ചു. അതേസയം ഇടുക്കിയിലെ തോട്ടമേഖലയിൽ തൊഴിലെടുക്കുന്നതിനു ജില്ലാഭരണകൂടം നിരോധനമേർപ്പെടിത്തിയിട്ടുണ്ട് കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാഭരണകൂടം നിരോധനം ഏർപ്പെടുത്തിയത്

You might also like

-