ഇടുക്കി എസ്പി ഡിജി പി യുടെ താക്കിത് വിവാദ ഉത്തരവ് പിൻവലിക്കാൻ നിർദേശം
ഇത്തരം ഉത്തരവുകൾ കിഴ്‌ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നതാണെന്നും ഉടൻ പിൻവലിക്കാനും ഇടുക്കി എസ് പി ക്ക് അദ്ദേഹം നിർദേശം നൽകി . സേനയിൽ പാക്വ്‌യതയില്ലാതെ ഇത്തരം ഉത്തരവുകൾ ഇറക്കുന്നത് .
തിരുവനന്തപുരം : കിഴ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തികൊണ്ടുള്ള ഇടുക്കി പോലീസ് മേധാവിയുടെ ഉത്തരവ് പിൻവലിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക നാഥ് ബെഹ്റ ഉത്തരവിട്ടു . ഇത്തരം ഉത്തരവുകൾ കിഴ്‌ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നതാണെന്നും ഉടൻ പിൻവലിക്കാനും ഇടുക്കി എസ് പി ക്ക് അദ്ദേഹം നിർദേശം നൽകി . കിഴ്ഉദ്യോഗസ്ഥരെ സംരക്ഷികേണ്ട ചുമതല മേലുദ്യോഗസ്ഥർക്കാണെന്നും ഡി ജിപി ഓർമ്മിപ്പിച്ചു സേനയിൽ പാക്വ്‌യതയില്ലാതെ ഇത്തരം ഉത്തരവുകൾ ഇറക്കുന്നത് . കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഡിജിപി പറഞ്ഞു
പൊതു സമൂഹവുമായി നേരിട്ടിടപെഴുകുന്ന കിഴ് ജീവനക്കാരായ പോലീസ്കാർക്ക് കോവിഡ് വന്നാൽ വകുപ്പുതല നടപടി എടുക്കുന്നതടക്കമുള്ളതായിരുന്നു ഇടുക്കി എസ് പി യുടെ നിർദേശത്തെത്തുടർന്ന് തൊടുപുഴ കട്ടപ്പന ഡി വൈ എസ് പി മാർ ഇറക്കിയ സർക്കുലർ
“അവധിയിലും മറ്റു പോകുന്ന പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും കോവിഡ് പ്രോട്ടോകോൾ പാലിക്കണം . മാത്രമല്ല കൊറന്റൈനിൽ പോകാതെ സൂക്ഷിക്കണം . കൊറന്റൈനിൽ പോകേണ്ടിവന്നാൽ ! സ്വന്തം നിലയിൽ ചിലവ് വഹിക്കേണ്ടതും ,ടി ഉദ്യോഗസ്ഥൻ വകുപ്പുതല നടപടികൾക്ക് വിധേയരാകേണ്ടതുമാണ് ”
വീടുകളിലേക്കുള്ള സാധങ്ങൾ മാറ്റുവാങ്ങാൻ കടകളിൽ പോകരുതെന്നും ഓൺലൈനിൽ തന്നെ സാധങ്ങൾ വാങ്ങണമെന്നുമാണ് സർക്കുലറിൽ പറഞ്ഞിരുന്നു .