ഇടുക്കി അണകെട്ട് വീണ്ടും തുറന്നു …മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിപിന്നിട്ടു
സെക്കൻഡിൽ 40,000 ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് .ആവശ്യമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ആ ജലം കൂടി ശേഖരിക്കാൻ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്...
ഇടുക്കി | ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇടുക്കി ഡാം തുറന്നുത് . ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെറുതോണി ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി . സെക്കൻഡിൽ 40,000 ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് .ആവശ്യമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ആ ജലം കൂടി ശേഖരിക്കാൻ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്.
,3 Hourly Record of Reservoir Data.
14/11/2021 1.00 PM
IDUKKI RESERVOIR FRL: 2403.00ft
MWL : 2408.50ft
Water Level : 2398.90ft⬆️
Live Storage:1389.026MCM(95.17%)
Gross Inflow /3 hrs :2.881MCM
Net Inflow/3hr: 1.655MCM
Spill /3 hrs: Nil
PH Discharge/ 3hrs :1.210MCM
Generation / 3hrs : 1.817MU
Rain fall : Nil
status : All gates closed
Alert status : ORANGE
അണക്കെട്ടിന്റെ ഷട്ടർ (No. 3) 40 സെൻറീമീറ്റർ ഉയർത്തി ഏകദേശം 40 മുതൽ 50 കുമെക്സ് ജലം പുറത്തേക്ക് ഒഴുക്കുന്നു . ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണം.
ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീൻപിടുത്തവും നിരോധിച്ചിരിക്കുന്നു. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കുക. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പോലീസിന് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
MULLAPERIYAR DAM
DATE : 14.11.2021
TIME : 02.00 pm
LEVEL. : 140.10 ft
DISCHARGE : 1867 cusecs
INFLOW
Current : 5617 cusecs
Average : 3260 cusecs
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജല നിരപ്പ് 140 അടിപിന്നിട്ടു ശക്തമായ മഴ തുടർന്നതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. ഇതേ തുടർന്ന് തമിഴ്‌നാട് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 142 അടിയാണ് അണക്കെട്ടിലെ റൂൾ കർവ്.ജലനിരപ്പ് ഉയർന്നതോടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ 900 ഘടയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നേരത്തെ ഇത് 500 ഘനയടിയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യത. അങ്ങിനെയെങ്കിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി കളഞ്ഞേക്കും. ഷട്ടറുകൾ തുറക്കാൻ സാദ്ധ്യതയുള്ളതിനാൽ പെരിയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.