കനത്തമഴ മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേയെ വീണ്ടും തുറന്നേക്കും

ജലനിരപ്പ് ഉയർന്നതോടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ 900 ഘടയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

0

ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി പിന്നിട്ട സാഹചര്യത്തിൽ . അണക്കെട്ടിന്റെ സ്പിൽവേയെ ഷട്ടർ ഉടൻ തുറന്നു വിട്ട് ഇടുക്കിയിലേക്ക് നീരൊഴുക്കിയേക്കും. അണകെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട തമിഴ്‌നാട് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 142 അടിയാണ് അണക്കെട്ടിലെ റൂൾ കർവ്.വൃഷ്ടിപ്രദേശത്തു കനത്ത മഴപെയ്യുന്ന സാഹചര്യത്തിൽ നീരൊഴുക്ക് വർദ്ധിച്ച്എത്തണം മണിക്കൂറുകള്ക്കുള്ളതിൽ റൂൾ കർവ് പിന്നിട്ടെക്കും

ജലനിരപ്പ് ഉയർന്നതോടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ 900 ഘടയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നേരത്തെ ഇത് 500 ഘനയടിയായിരുന്നു.ഷട്ടറുകൾ തുറക്കാൻ സാദ്ധ്യതയുള്ളതിനാൽ പെരിയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ അണക്കെട്ടിന് സമാനമായ രീതിയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയരുന്നുണ്ട്. നിലവിൽ 2398.88 ആണ് ജലനിരപ്പ്. ഇടുക്കി അണകെട്ട് ഉച്ചക്ക് രണ്ടുമണിക്ക് തുറക്കും .

You might also like

-