ചെറുതോണി ഡാം : എല്ലാ ഷട്ടറുകളും അടച്ചു

ഉച്ചക്ക് ഒരുമണിയോടെ ഡാമിന്റെ ഷട്ടറുകള്‍പൂര്‍ണ്ണമായും അടച്ചപ്പോള്‍ വെള്ളത്തിന്റെ അളവ് 2390.98 അടിയായിരുന്നു.

0

ചെറുതോണി :.കനത്ത മഴയും നീരൊഴുക്കുംമൂലം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലയളവില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒന്‍പതിന് തുറന്ന ചെറുതോണിഡാമിന്റെ എല്ലാ ഷട്ടറുകളും ഇന്നലെ (7.9.18) ഉച്ചക്ക് ഒരു മണിക്ക്അടച്ചു. ആഗസ്റ്റ് 9ന് ഉച്ചക്ക് 12.30ന് ഡാമിന്റെ നടുവിലെ ഒരു ഷട്ടര്‍ 50സെന്റീമീറ്റര്‍ ഉയര്‍ത്തിക്കൊണ്ടാണ് 26 വര്‍ഷത്തെ കാലയളവില്‍ ആദ്യഷട്ടര്‍
തുറന്നത്. നാലു മണിക്കൂര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറക്കാനാണ്
നിശ്ചയിച്ചിരുന്നതെങ്കിലും കനത്ത മഴയും നീരൊഴുക്കും കാലാവസ്ഥാ
മുന്നറിയിപ്പുകളും കണക്കിലെടുത്ത് ഒരു ഷട്ടറിലൂടെ വെള്ളം
തുറന്നുവിടുന്നത് പിറ്റേന്ന് രാവിലെ വരെ തുടരുകയായിരുന്നു.
ഒന്‍പതിന് രാവിലെ ഏഴ് മണിമുതല്‍ 100 ക്യുമെക്‌സായി വര്‍ദ്ധിപ്പിച്ചു.
അന്നുതന്നെ രാവിലെ 11.30ന് 300 ക്യുമെക്‌സായി വര്‍ദ്ധിപ്പിച്ചു. 10ന്
ഉച്ചക്ക് 1.30ഓടെ 600 ക്യുമെക്‌സായും വൈകിട്ട് നാലുമണിയോടെ 700
ക്യുമെക്‌സായും 5.30ഓടെ 750 ക്യുമെക്‌സായും വെള്ളം തുറന്ന് വിടുന്നതു
വര്‍ദ്ധിപ്പിച്ചു.
ശക്തമായ കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് 15ന് ഉച്ചക്ക്
ഒരുമണിയോടെ 1000 ക്യുമെക്‌സായും രണ്ട് മണിയോടെ 1200 ആയും മൂന്നുമണിയോടെ
1300 ക്യുമെക്‌സായും വൈകിട്ട് നാലുമണിയോടെ 1400 ക്യുമെക്‌സായും അഞ്ച്
മണിയോടെ 1500 ക്യുമെക്‌സായും വര്‍ദ്ധിപ്പിച്ചു. 17ന് രാവിലെ 11.35
മുതല്‍ 12.10 വരെ 1600 ക്യുമെക്‌സായി വെള്ളത്തിന്റെ അളവ്
വര്‍ദ്ധിപ്പിച്ചു. മഴ ശക്തമായി തുടങ്ങിയതോടെ ക്രമാനുഗതമായി
കുറച്ചുകൊണ്ടുവന്നാണ് ഉച്ചക്ക് ഒരുമണിയോടെ ഡാമിന്റെ ഷട്ടറുകള്‍പൂര്‍ണ്ണമായും അടച്ചപ്പോള്‍ വെള്ളത്തിന്റെ അളവ് 2390.98 അടിയായിരുന്നു.

You might also like

-