മഴവീണ്ടും കനത്തു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും വര്ധന

0

ചെറുതോണി : ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു 2396.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ് 2403അടിയാണ് ഡാമിന്റെ സംഭരണശേഷി ടം ഇപ്പോൾ സംഭരണശേഷിയുടെ 92.58 ശതമാനം പിന്നിട്ടു കഴിഞ്ഞു . മഴ വീണ്ടും തുടർന്നാൽ ജലനിരപ്പ് സംഭരണശേഷി പിന്നിട്ടെക്കുമെന്നാണ് ജില്ലാഭരണകുടംപ്രതിഷിക്കുന്നത് . അതേസമയം മൂലമറ്റം പവർ ഹൗസിലെ വൈദുതി ഉത്പാദനം പൂർണതോതിൽ പുരോഗമിക്കുകയാണ് . അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ ആഴ്ച്ച അനിയന്ത്രിതമായി വർധിച്ചപ്പോൾ ഡാം തുറന്ന് ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടിക്രമങ്ങൾ വൈദുതിബോർഡ് സ്വീകരിച്ചിരുന്നു . പെരിയാർ തീരങ്ങളിൽ പ്രഘ്യപിച്ച ഓറഞ്ച് അലേർട്ട് ഇപ്പോഴും നിലനിൽക്കുകയാണ് . എന്നാൽ ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലന്ന് വൈദുതി ബോർഡ് അറിയിച്ചു .

You might also like

-