കമ്പകക്കാനം കൂട്ടക്കൊലക്കേസ്സിലെ മുഖ്യപ്രതി പിടിയില്‍ പിടിയിലായത്ടവര്‍ ലൊക്കേഷന്‍ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിൽ

0

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് ദുർമന്ത്രവാദത്തിന്റെ പേരിൽ നാലാംഗ ത്ത് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അടിമാലി കൊരങ്ങാട്ടി ആദിവാസി കോളനിയിലെ അനീഷിനെ പോലീസ് പിടികൂടി നേര്യമംഗലത്ത് ബന്ധുവീട്ടിൽ നിന്നുമാണ് ഇയാളെ പോലീസ്പിടികൂടിയത് . ഓട്ടോയിലായിരുന്നു ഇയാള്‍ നേര്യമംഗലത്തെത്തിയത്.ഇയാളുടെ ബന്ധുവീട്ടിൽനിന്നു ഓട്ടോയിൽയാത്രചെയ്യവേ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ വിവരം സുഹൃത്തുക്കളില്‍ ചിലരെ അറിയിക്കുകയും തുടര്‍ന്ന് പോലീസ് വിവരമറിയിക്കുകയുമായിരുന്നു .
ഇയാൾ താമസിച്ചിരുന്ന വീട്ടിൽ പോലീസെത്തി യപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു.ആളനക്കവും ഉണ്ടായിരുന്നില്ല.വന്നയാള്‍ തിരിച്ചുപോയിട്ടുണ്ടാവാന്‍ സാദ്ധ്യതയില്ലന്ന നിഗമനത്തില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മുറ്റത്തെ ശുചിമുറിയില്‍ ഒളിച്ച അനീഷിനെ കണ്ടെത്തിയത്.
തുടര്‍ന്ന് കാളിയാര്‍ സി ഐ യൂനസിന് യുടെ നേതൃത്വത്തിൽ ലുള്ള പൊലീസ് സംഘമെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
ഇന്നലെ രാവിലെ മുതല്‍ കഞ്ഞിക്കുഴി ഭാഗത്ത് അനീഷ് ഉപയോഗിച്ചിരുന്ന മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതു പ്രകാരം പൊലീസ് സംഘം പ്രദേശമാകെപരിശോധനനടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
വൈകിട്ട് 6 മണിയോടെ തിരച്ചില്‍ നിര്‍ത്തി മടങ്ങി. ഇടക്ക് അനിഷ് ഉപയോഗിച്ചിരുന്ന മറ്റൊരു മൊബൈല്‍ നമ്പറിന്റെ ലൊക്കേഷന്‍ അടിമാലിയില്‍ നിന്നും 4.2 കിലോമീറ്റര്‍ വായുപരിധിയില്‍ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഇത് പ്രകാരം പൊലീസ് സംഘം അടിമാലിക്കടുത്ത് ആറാംമൈല്‍ കുറത്തിക്കുടി ആദിവാസി കോളനിയില്‍ തിരച്ചില്‍ നടത്തുന്നതിനായി പുറപ്പെട്ടു.ഇവര്‍ ഇന്നലെ രാത്രിയിലും ഇവിടം കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുന്നതിനിടെയാണ് നേര്യമംഗലത്തുനിന്നും അനീഷിനെ കണ്ടെത്തിയതായുള്ള വിവരം പുറത്തുവരുന്നത്.
ഇന്നലെ ഒളിയിടത്തില്‍ നിന്നും പുറത്തിറങ്ങി ,സൂരക്ഷിത സ്ഥാനമായ ബന്ധുവീട്ടിലെത്തി കൊച്ചിയിലേക്ക് കടക്കുകയായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനംകൊച്ചിയില്‍ അനീഷിന് നിരവധി സൗഹൃദ ബന്ധങ്ങള്‍ ഉള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.
മൊബൈല്‍ കോളുകള്‍ സംമ്പന്ധിച്ച് വേഗത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ശേഷിയുള്ള ആധുനീക ഉപകരണമായ സ്പെക്ട്രാ വഴി ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ പുറത്ത് അധികമാര്‍ക്കും നല്‍കാതിരുന്ന ഒരു നമ്പര്‍ അനീഷ് ഉപയോഗിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കി നടത്തിയ തിരച്ചിലിലാണ് കഞ്ഞിക്കുഴിയിലെ ഒളിയിടത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഇവിടെ പൊലീസ് തിരച്ചില്‍ നടത്തുന്നതറിഞ്ഞ് താഴ്ഭാഗത്തേയ്ക്ക് നടന്നെത്തി , മാര്‍ഗ്ഗമധ്യേ കിട്ടിയ ഓട്ടോയില്‍ നേര്യമംഗലത്തിന് പുറപ്പെടുകയായിരുന്നെന്നാണ് പൊലീസ് അനുമാനം . അനീഷ് പിടിയിലായ വിവരം അന്വേഷണച്ചുമതല വഹിക്കുന്ന തൊടുപുഴ ഡി വൈ എസ് പി കെ .പി ജോസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൃഷ്ണന് 300 മൂര്‍ത്തികളുടെ ശക്തിയുണ്ടെന്നു വിശ്വസിച്ച കേസിലെ മുഖ്യപ്രതി അനീഷ്, കൃഷ്ണനെ കൊലപ്പെടുത്തി വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങള്‍ കൈക്കലാക്കാനാണ് കൂട്ടക്കൊല പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയത്. അനീഷ് മൂന്നു വര്‍ഷം മുന്‍പ് മന്ത്രവാദം പഠിക്കാന്‍ കൃഷ്ണനെ സമീപിച്ചിരുന്നു. തുടര്‍ന്ന് കൃഷ്ണന്‍ അനീഷിനെ ശിഷ്യനാക്കുകയായിരുന്നു. പിന്നീട് ചില വിഷയങ്ങളുടെ പേരില്‍ അനീഷും കൃഷ്ണനും അകന്നു. സ്വയം ചെയ്ത മന്ത്രവാദങ്ങള്‍ പരാജയപ്പെട്ടതിനു പിന്നില്‍ കൃഷ്ണന്റെ പൂജകളുടെയും മൂര്‍ത്തികളുടെയും ശക്തിയാണെന്നും അനീഷ് വിശ്വസിച്ചു. തുടര്‍ന്നാണ് കൃഷ്ണനെ കൊലപ്പെടുത്താന്‍ അനീഷ് പദ്ധതി തയാറാക്കിയത്. പദ്ധതി നടപ്പാക്കാന്‍ വര്‍ഷങ്ങളായി അടുപ്പമുള്ള ലിബീഷിനെയും ഒപ്പം ചേര്‍ത്തു. ലിബീഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഞായറാഴ്ചയാണ് കൊലപ്പെടുത്തി.ത്. ബുധനാഴ്ച മൃതദേങ്ങള്‍ പുറത്തെടുത്ത വിവരമറിഞ്ഞു ലിബീഷ് വ്യാഴാഴ്ച അനീഷിന്റെ അടിമാലിയിലെ വീട്ടിലെത്തി. പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാന്‍ അനീഷ് കോഴിയെ അറുത്തു പൂജ നടത്തി. അടിമാലിയില്‍ ബോര്‍വെല്‍കമ്പനിയില്‍ ഒരുമിച്ചു ജോലിചെയ്തിരുന്നു. പ്രതികളെക്കുറിച്ചു നിര്‍ണായക സൂചന ലഭിച്ചത് അടിമാലി സിഐ പികെ സാബുവിനായിരുന്നു. കമ്പനിയിലെ ജോലിക്കിടെ മന്ത്രവാദവുമായി ബന്ധപ്പെട്ട് അനീഷും ലിബീഷും കമ്പക്കാനത്തെ കൃഷ്ണന്റെ വീട്ടില്‍ പോയിരുന്നു. അടിമാലിയിലുള്ള അനീഷിന്റെ സുഹൃത്തുമൊത്താണു ലിബീഷും അനീഷും കൃഷ്ണന്റെ വീട്ടില്‍ പോയിരുന്നത്. കൃഷ്ണന്റെ വീട്ടില്‍ മദ്യപാനം പതിവായിരുന്നു.
ഇതോടെ അടിമാലയിലെ അനീഷിന്റെ സുഹൃത്ത് ഇവരുമായുള്ള ചങ്ങാത്തം അവസാനിപ്പിച്ചു. കൊലപാതക വിവരങ്ങള്‍ പുറത്തായതോടെ ഇയാളാണു കൃഷ്ണന്റെ വീട്ടിലെ സന്ദര്‍ശനത്തെക്കുറിച്ചും അനീഷിനെയും ലിബീഷിനെയും കുറിച്ചും അടിമാലി സിഐയെ അറിയിച്ചത്. ഇതാണ് കേസില്‍ നിര്‍ണ്ണായകമായത്.

You might also like

-