കരുണാനിധി മരിച്ച് മണിക്കൂറുകള്‍ തികയും മുമ്പേ  കലൈഞ്ജറെ പരിഹസിച്ച്ബിജെപി നേതാവ് ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്

‘മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ടാ ...

0

തിരുവനതപുരം :തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന അന്തരിച്ച കരുണാനിധിയെ പരിഹസിച്ച് ബിജെപി നേതാവ് ടിജി മോഹന്‍ ദാസ്. കരുണാനിധിയുടെ വിയോഗത്തില്‍ രാജ്യമൊട്ടാകെ അനുശോചനം രേഖപ്പെടുത്ത സമയത്താണ് ടിജി മോഹന്‍ദാസിന്റെ മനുഷ്യത്വമില്ലാത്ത പ്രയോഗം ട്വിറ്ററില്‍ അരങ്ങേറിയത്. ‘മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ടാ .. കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?’ എന്നായിരും മോഹന്‍ദാസിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ആളുകള്‍ കരുണാനിധിയുടെ വേര്‍പാട് രാജ്യത്തിന് തീരാ നഷ്ടമെന്ന് പറയുമ്പോഴാണ് മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ വിദ്വോഷം വിതച്ചത്.

mohan das

@mohandastg

മരിച്ചയാളിനെപ്പറ്റി നല്ലതു പറയാൻ വേണ്ടീട്ടാ .. കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങൾ പറയാമോ?

10:12 PM – Aug 7, 2018

103

275 people are talking about this

Twitter Ads info and privacy

ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു കരുണാനിധിയുടെ അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസങ്ങളായി കരുണാനിധി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാകുകകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകിട്ട് 4.30 ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് വൈകിട്ട് 6.10നാണ് അന്ത്യം സംഭവിച്ചത്.

You might also like

-