ഇടുക്കി ആശങ്കയുടെ നിഴലിൽ ? വീണ്ടും അധികജലം തുറന്നുവിടുന്നു…സ്ഥിഗതികൾ നിയന്ത്രണവിധേയം?

എട്ടുലക്ഷം ലിറ്റർ വെള്ളം ഒരു സെക്കൻഡിൽ പുറത്തള്ളുന്നു...പത്തുലക്ഷം ലിറ്റർ വെള്ളം ഒരു സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു

0

IDUKKI RESERVOIR Dt: l0.08.2018

WL at 5.00 pm 2401.76 ft
Hourly Gross inflow : 868 cumecs
6 Hrs Av. Net Inflow: 242 cumecs
PH discharge : 118 cumecs
Spill : 750 cumecs
Hourly net inflow :0 cumecs
F R L : 2403 ft

ഇടുക്കി: അണക്കെട്ടിൽ അനിയന്ത്രിതമായി ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ചെറുതോണി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടാൻ തീരുമാനം. വൈകിട്ട് 5 മണി മുതൽ സെക്കൻഡിൽ 800 ലക്ഷം ലിറ്റർ വെള്ളം തുറന്നുവിഡാൻ തുടങ്ങി

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും നേരത്തെ തുറന്നിരുന്നു. അദ്യം ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിട്ടിരുന്നത്. ഉച്ചയോടെ ഇത് മൂന്നു ലക്ഷം ലിറ്ററാക്കിയാണ് ഉയര്‍ത്തിയത്. ഇതോടെ തന്നെ ചെറുതോണി ടൗണില്‍ വെള്ളം കയറി. നിലവില്‍ 2401.76 അടിയാണ് ജലനിരപ്പ്. സംഭരണ ശേഷി 2403 അടിയാണ്.

ഷട്ടറുകള്‍ 40 സെ.മീറ്റര്‍ വീതമാണ് തുറന്നത്. ഇന്നലെ തുറന്ന ഒരു ഷട്ടറിന്റെ ഉയരം 50 ല്‍ നിന്ന് ഇന്ന് 40 ആക്കുകയും ചെയ്തു. 25 സെ.മീറ്റര്‍ ഉയര്‍ത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല. പിന്നീട് മൂന്നാമത്തേതും ഉച്ചയ്ക്ക് ഒരു മണിയോടെ നാലമത്തെ ഷട്ടറും തുറന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ചെറുതോണി ബസ് സ്റ്റാന്‍ഡ് ഒലിച്ചുപോയി. പാലവും വെള്ളത്തിനടിയി.

വെള്ളിയാഴ്ച രാവിലെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. വ്യാഴാഴാച മൂന്നാമത്തെ ഷട്ടര്‍ അഞ്ച് മീറ്റര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാധികമായി ഉയരുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയത്.

രാവിലെ ഏഴു മണിയോടെ രണ്ടാമത്തെ ഷട്ടറും പിന്നീട് നാലാമത്തെ ഷട്ടറും ഉയര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തിലും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് അഞ്ചാമത്തെ ഷട്ടറും ഉയര്‍ത്തിയത്

.
പ്രളയകെടുതി – രക്ഷപ്രവര്‍ത്തനത്തിന് സൈന്യം എത്തി.


ജില്ലയില്‍ കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം അടിമാലിയില്‍ എത്തി. 80 ഓളം പേരടങ്ങുന്ന സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കൊരങ്ങാട്ടി, കൊടകല്ല്, പെട്ടിമുടി, മാങ്കുളം, പള്ളിവാസല്‍ മേഖലകളില്‍ മഴകെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിലും അകപ്പെട്ടവരെ മാറ്റിപാര്‍പ്പിക്കുക, മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ട മേഖലളില്‍ നിന്ന് സുരക്ഷിതമായി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുക, ഗതാഗതം പുനസ്ഥാപിക്കുക,തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കുക തുടങ്ങിയ രക്ഷാപ്രര്‍ത്തനങ്ങളാണ് ഇന്നലെ(10/08/2018) നടന്നത്.വിവിധ സംഘങ്ങളായി തിരിഞ്ഞാണ് രക്ഷപ്രവര്‍ത്തനം തുടരുന്നത്. രക്ഷാദൗത്യത്തിനായുള്ള അത്യാധുനിക സജ്ജീകരണങ്ങളടക്കം അടിമാലിയില്‍ എത്തിച്ചു കഴിഞ്ഞു. അടിമാലി വിശ്വദീപ്തി സ്‌കൂളിലാണ് സൈന്യം ക്യമ്പ് ചെയ്യുന്നത്.
മാങ്കുളം മേഖലയിലും ഇന്നലെ 25ളം പേരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. വരും ദിവസങ്ങളിലും സൈന്യം അടിമാലി മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരും

You might also like

-