BREAKING NEWS “ALERT”അണക്കെട്ടിലേക്ക്  പത്തുലക്ഷം ലിറ്റർ  സെക്കൻഡിൽ എത്തുന്നു  എട്ടുലക്ഷം ലിറ്റർ  പുറം തള്ളുന്നു . ഒരു സെക്കൻഡിൽ രണ്ടു ലക്ഷം ലിറ്റർ അധിക ജലം .. ഇടുക്കി എന്തും നേരിടാൻ പൂർണ്ണസജ്ജം ജില്ലാകളക്ട്ടർ..

ഇടുക്കി എന്തും നേരിടാൻ പൂർണ്ണസജ്ജം ജില്ലാകളക്ട്ടർ സൈന്യo പോലീസ് ഫയർഫോഴ്‌സ് ദുരന്തനിവാരണ സേന

0

“ALERT” ചെറുതോണി ഡാമിൽ നിന്നും കൂടുതൽ അളവിൽ വെള്ളം തുറന്നു വിടും ഇടുക്കി ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിൽ ,വൈകിട്ട് അഞ്ച് മണി മുതൽ ചെറുതോണി ഡാമിൽ നിന്നും 750 ക്യം മെക്സ് അളവിൽ വെള്ളം തുറന്നു വിടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ചെറുതോണിപ്പുഴ, പെരിയാർ എന്നിവയുടെ തീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം”

IDUKKI RESERVOIR Dt: l0.08.2018
WL at 6.00 pm 2401.70 ft
Hourly Gross inflow : 573 cumecs
6 Hrs Av. Net Inflow: 161 cumecs
PH discharge : 114 cumecs
Spill : 750 cumecs
Hourly net inflow : -291 cumecs
F R L : 2403 ft

ഇടുക്കി :അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. വ്യാഴാഴ്ച 50 ക്യുമെക്‌സ് ജലം തുറന്നുവിട്ടുകൊണ്ട് പരീക്ഷണാടിസ്ഥാനത്തിലാണ് ഡാമിന്റെ ഒരു ഷട്ടർ തുറന്നത്. എന്നാൽ നീരൊഴുക്ക് ശക്തമായതിനെത്തുടർന്ന് ഷട്ടർ തുറന്നുതന്നെ വയ്ക്കുകയും വെള്ളിയാഴ്ച രാവിലെ 7ന് രണ്ട് ഷട്ടറുകൾ കൂടി തുറക്കുകയും ചെയ്തു. 11.30 ഓടെ ഷട്ടറുകൾ ഒരു മീറ്റർ വീതമായി ഉയർത്തി 300 ക്യുമെക്‌സ് വെള്ളവും ഉച്ചക്ക് 1.30ഓടെ 400, 500, 600 ക്യുമെക്‌സ് വീതം ഘട്ടം ഘട്ടമായി ഉയർത്തി. എല്ലാ ഷട്ടറുകളും തുറന്ന് 600 ക്യുമെക്‌സ് ജലം തുറന്നുവിട്ടു തുടങ്ങി. ചെറുതോണി ഡാമിൽ നിന്നുള്ള വെള്ളം പെരിയാറിലേക്ക് ഒഴുകുന്ന വഴികളെല്ലാം നിയന്ത്രണാധീനമാണെന്നും ജനങ്ങളുടെ രക്ഷയ്ക്കുള്ള എല്ലാ നടപടികളും സ്വീകരിച്ചുവെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഡാമിൽ നിന്നുള്ള വെള്ളം ഒഴുകുന്ന അഞ്ച് പഞ്ചായത്തിലെ പുഴയോരങ്ങളിൽ ബാധിക്കപ്പെടാവുന്ന വീടുകളിൽ താമസിക്കുന്നവരെയെല്ലാം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവർക്കുവേണ്ടിയും കാലവർഷ കെടുതി അനുഭവിക്കുന്നവർക്കുവേണ്ടിയും ഇടുക്കി താലൂക്കിൽ 7 ക്യാമ്പുകളാണ് തുറന്നത്. അവിടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം തുറന്നിട്ടുണ്ട്. പണിക്കൻകുടി ജി.എൽ.പി.എസിൽ 52 ഉം പന്നിയാർകുട്ടി എൽ.പി.എസിൽ 62ഉം മുള്ളരിക്കുടി ജി.എൽ.പി.എസിൽ 24 പേരും മനിയറ അംഗൻവാടിയിൽ 6 പേരും, മുനിയറ എൽ.പി.എസിൽ 96 ഉം, കീരിത്തോട് പാരിഷ് ഹാളിൽ 233 ഉം ക്രിസ്തുരാജ പാരീഷ്ഹാളിൽ 75 ഉം പേർ താമസിക്കുന്നുണ്ട്.

 

ആരോഗ്യരക്ഷയ്ക്ക് വിപുലമായ സജ്ജീകരണങ്ങൾ

ആരോഗ്യ രക്ഷ ഉറപ്പാക്കാനായി വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നിവിടങ്ങളിലെ എല്ലാ  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും സജ്ജമാക്കി. ചെറുതോണി, തടിയമ്പാട്, കീരിത്തോട്, എന്നിവിടങ്ങളിൽ മൊബൈൽ യൂണിറ്റുകളുണ്ട്. ആവശ്യമായ മരുന്നുകളും സ്റ്റാഫിനെയും ഒരുക്കിയിട്ടുണ്ട്.  വെള്ളപ്പൊക്കത്തെ തുടർന്ന് കുടിവെള്ള സ്രോതസകൾ മലിനമായാൽ ശുദ്ധീകരിക്കാൻ ബ്ലീച്ചിങ് പൗഡറും ക്ലോറിൻ ടാബ് ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

 

ഫയർ ആൻഡ് റെസ്‌ക്യു

ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജരായി ഫയർ ആൻഡ് റെസ്‌ക്യൂ ടീം ചെറുതോണിയിലും പരിസരപ്രദേശത്തും നിലയുറപ്പിച്ചിരിക്കുകയാണ്. കരിമ്പൻ ചപ്പാത്ത്, പനംകുട്ടി, കീരിത്തോട്, ചെറുതോണി പാലം, തടിയമ്പാട്, വിമലഗിരി, ഇടുക്കി എന്നിവിടങ്ങളിലായി 51 പേരടങ്ങിയ  ഫയർ ആൻഡ് റെസ്‌ക്യു ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഇടുക്കിയിൽ സ്‌കൂബാ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.  മൂന്ന് ആംബുലൻസും ഒരു സ്‌കൂബാ വാനും ഉൾപ്പെടെ 10 വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

 

ആർമിയും ദുരന്തനിവാരണസേനയും രംഗത്ത്

ഏതു അടിയന്തിര സാഹചര്യത്തെയും നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയും 49 സേനാഗങ്ങളും നാലു ഓഫീസർമാരും  ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ അടിമാലി, മാങ്കുളം, പള്ളിവാസൽ, കൊന്നത്തടി എന്നിവയിലും ചെറുതോണിയിലും കരിമ്പനിലുമായി  കർമരംഗത്തുണ്ട്. 75 പേരടങ്ങിയ ആർമി സംഘം അടിമാലിയിലാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്.

 

പോലീസ് സേനയും സുസജ്ജം

ആറ് ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിൽ 200ഓളം പേരടങ്ങിയ പോലീസ് സംഘമാണ് ചെറുതോണിയിലും പരിസരത്തും കർമ്മനിരതമായിരിക്കുന്നത്. ആറ് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അറ് ഇൻസ്‌പെക്ടർമാരും 10 എസ്.ഐമാരും 172 പോലീസുകാരും ആണ് സംഘത്തിലുള്ളത്.

 

വിപുലമായ ഏകോപനം

 

, മുഖ്യന്ത്രി പിണറായി വിജയൻ, വൈദ്യതി വകുപ്പ് മന്ത്രി എം.എം മണി, റോഷി അഗസ്റ്റിൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ, ജില്ലാ കളക്ടർ ജീവൻ ബാബു.കെ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘം ആഴ്ചകൾ നീണ്ട സജ്ജീകരണങ്ങളാണ് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വകീരിച്ചത്.  ജൂലൈ 27ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫ്രൻസിലൂടെ ഒരുക്കങ്ങൾ  വിലയിരുത്തി. തുടർന്ന് വൈദ്യുതി മന്ത്രി എം.എം മണിയുടെ നേതൃത്വത്തിൽ 28 ന് കളക്ടേറ്റിൽ വിവിധ വകുപ്പു തലവ•ാരുടെ യോഗം വിളിച്ചുചേർത്ത് ഒരുക്കങ്ങളുടെ  ഓരോ വിശദാംശങ്ങളും പരിശോധിച്ചു. അന്ന് തന്നെ ഉദ്യോഗസ്ഥ സംഘം ഡാം തുറന്നാൽ വെള്ളമൊഴുകുന്ന സ്ഥലങ്ങളെല്ലാം നേരിട്ട് പരിശോധിച്ച് എത്ര വീടുകളെയും സ്ഥാപനങ്ങളെയും ബാധിക്കുമെന്ന് കണ്ടെത്തി. 29ാം തിയതി ഇടുക്കി താലൂക്ക് ഓഫീസിൽ ഉദ്യോഗസ്ഥതലത്തിൽ അതുവരെയുള്ള പ്രവർത്തനം അവലോകനം ചെയ്യുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.  30 ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ അന്തിമമായി വിലയിരുത്തിയശേഷം ബാധിക്കപ്പെടുന്ന പ്രദേശങ്ങളിൽ നേരിട്ട് ചെന്ന് വീടുകളിൽ  നോട്ടീസ് നൽകുകയും മാറിത്താമസിക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്നാണ് ഓഗസ്റ്റ് ഒമ്പതാം തീയതി ട്രയൽ റൺ ആരംഭിച്ചത്.

You might also like

-