മഴക്കെടുതി പത്തനംതിട്ടയിലെ മൂന്നു ഡാമുകൾ തുറന്നു

0

പത്തനംതിട്ട :ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂന്നു ഡാമുകൾ തുറന്നു. കക്കി- ആനതോട്, പമ്പ,മൂഴിയാർ ഡാമുകളാണ് തുറന്നിരിക്കുന്നത്. ആനതോട് ഡാം കഴിഞ്ഞ ദിവസം തുറന്നിരുന്നു. പമ്പ ഡാമിൽ പരമാവധി സംഭരണ ശേഷിയായ 986.33 മീറ്ററും കക്കി ഡാമില്‍ പരമാവധി ജലനിരപ്പായ 981.46 മീറ്ററുമെത്തിയതോടെയാണ് ഡാമുകള്‍ തുറന്നത്. മൂഴിയാറില്‍ പരമാവധി സംഭരണ ശേഷിയായ 195.63 മീറ്ററില്‍ നിലനിര്‍ത്തി ഡാം തുറന്നുവിട്ടിരിക്കുന്നു. പമ്പ ഡാം തുറന്നതിനാൽ പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്.

You might also like

-