ഇരട്ട സഹോദരിമാര്‍ വെസ്റ്റ് ഫോര്‍ട്ട് ഹൈസ്കൂളിലെ വാലിഡിക്‌ടോറിയനും, സലുക്‌ടോറിയനും.
ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനികളായ ഇരുവരും ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കിയതു എലിമെന്ററി, മിഡില്‍ സ്ക്കൂളിലെ അദ്ധ്യാപികമാര്‍ക്കാണ്.
വെസ്റ്റ്‌ഫോര്‍ട്ട് (കണക്റ്റിക്കട്ട്): 2019 വര്‍ഷത്തെ വെസ്റ്റ് ഫോര്‍ട്ട് ഹൈസ്ക്കൂള്‍ വലിഡിക്ടോറിയന്‍, സലുറ്ററ്റോയിന്‍ സ്ഥാനങ്ങള്‍ ഇരട്ട സഹോദരിമാര്‍ക്ക്. ഹൈസ്ക്കൂളിലെ ഏറ്റവും ഉയര്‍ന്ന അക്കാദമിക്ക് അച്ചീവ്‌മെന്റിനാണ് സിറിന പ്രസാദും, അനിസ പ്രസാദും അര്‍ഹരായത്.
ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനികളായ ഇരുവരും ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കിയതു എലിമെന്ററി, മിഡില്‍ സ്ക്കൂളിലെ അദ്ധ്യാപികമാര്‍ക്കാണ്. ഉന്നത വിജയം നേടുന്നതിന് ഞങ്ങളെ സഹായിച്ച അദ്ധ്യാപികമാരോട് ഞങ്ങള്‍ക്ക് വളരെ കടപ്പാടുണ്ട്. അനിസ ഗ്രാജുവഷന്‍ സെറിമണിക്കുശേഷം അഭിനന്ദിക്കാന്‍ എത്തിയവരോടായി പറഞ്ഞു.
പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തുന്ന ഇവരുടെ മാതാപിതാക്കള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിലുള്ള ഗൗതമവും ക്യൂനിപിക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ നീതയുമാണ്.
കഴിഞ്ഞ സമ്മറില്‍ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റിയില്‍ മെറ്റീരിയില്‍ സയന്‍സില്‍ ഗവേഷണം നടത്തുന്നതിനുള്ള അവസരം ഇരുവര്‍ക്കും ലഭിച്ചിരുന്നു. ഗവേഷണത്തിലൂടെ അവരുടേതായ സോളാര്‍ സെല്‍ വികസിപ്പിച്ചെടുക്കുന്നതിനും കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നു. കണക്റ്റിക്കട്ടില്‍ നിന്ന് സയന്‍സ് ഫെയറില്‍ പങ്കെടുത്തിട്ടുള്ള ഇവര്‍ മെയ്മാസം അരിസോണയില്‍ നടക്കുന്ന ഇന്റര്‍നാഷ്ണല്‍ സയന്‍സ് ഫെയറില്‍ പങ്കെടുക്കും.