കേ​ര​ള​ത്തെ പ്ര​ശം​സി​ച്ച്‌ ഐ സി എം ആർ

കോവിഡ് പ്ര​തി​രോ​ധ​ത്തി​ലും രോ​ഗ​നി​ര്‍​ണ​യ​ത്തി​ലും കേ​ര​ളം രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണ്

0

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കേ​ര​ള​ത്തെ പ്ര​ശം​സി​ച്ച്‌ ഐ​സി​എം​ആ​ര്‍. കോവിഡ് പ്ര​തി​രോ​ധ​ത്തി​ലും രോ​ഗ​നി​ര്‍​ണ​യ​ത്തി​ലും കേ​ര​ളം രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണ്.രോ​ഗി​പ​രി​ച​ര​ണ​ത്തി​നൊ​പ്പം സ​മ്ബ​ര്‍​ക്ക​മു​ള്ള​വ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​തി​ലും കേ​ര​ള​ത്തെ മാ​തൃ​ക​യാ​ക്കേ​ണ്ട​താ​ണെ​ന്നും ഐ​സി​എം​ആ​ര്‍.
സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 502 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​ത്. മൂ​ന്നു പേ​ര്‍ മ​രി​ച്ചു.രോ​ഗ​ബാ​ധി​ത​രി​ല്‍ 30 പേ​ര്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. രോ​ഗ​മു​ക്തി നി​ര​ക്ക് 92.03 ശ​ത​മാ​നം. മ​ര​ണ​നി​ര​ക്ക് 0.6 ശ​ത​മാ​നം മാ​ത്ര​മാ​ണ്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ 14,670 ആ​യി കു​റ​ഞ്ഞു. ഇ​വ​രി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​ത് 268 പേ​രാ​ണ്. ബു​ധ​നാ​ഴ്ച 58 പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 1154 പേ​രു​ടെ സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു.

You might also like

-