വായു ചുഴലിക്കാറ്റ് ഗുജറാത്തിൽ ; മൂന്ന് ലക്ഷം  പേരെ മാറ്റിപ്പാർപ്പിച്ചു   

സൗരാഷ്ട്ര-കച്ച് മേഖലകളിലൂടെ സമാന്തരമായി മുന്നേറുന്ന കാറ്റ് അംറേലി, ഗിർ സോംനാഥ്, ജുനഗർ, പോർബന്ധർ, രാജ്കോട്ട്, ജംനാനഗർ, ദേവ്ഭൂമി, ദ്വാരക, കച്ച് എന്നിവിടങ്ങളിലായി മുപ്പത് ലക്ഷം ജനങ്ങളെ ബാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

0

അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് ഇന്ന് പുലര്‍ച്ചെയോടെ ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കും. മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗതയിൽ ആണ് വായു തീരത്തോട് അടുക്കുന്നത്. ചുഴലിക്കാറ്റിനെ നേരിടാന്‍ അതി ശക്തമായ മുന്‍കരുതലാണ് സ്വീകരിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചു.വെരവൽ മുതൽ ദ്വാരക വരെയുള്ള തീരദേശ മേഖലകളിൽ ആണ് വായു ചുഴലിക്കാറ്റ് ആ‍ഞ്ഞടിക്കുക. മണിക്കൂറിൽ 165 കിലോമീറ്റർ മുതൽ 180 കിലോമീറ്റർ വരെ വേഗതയിലാവും വായു കരയിലെത്തുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്.

സൗരാഷ്ട്ര-കച്ച് മേഖലകളിലൂടെ സമാന്തരമായി മുന്നേറുന്ന കാറ്റ് അംറേലി, ഗിർ സോംനാഥ്, ജുനഗർ, പോർബന്ധർ, രാജ്കോട്ട്, ജംനാനഗർ, ദേവ്ഭൂമി, ദ്വാരക, കച്ച് എന്നിവിടങ്ങളിലായി മുപ്പത് ലക്ഷം ജനങ്ങളെ ബാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സൗരാഷ്ട്ര, കച്ച് മേഖലകളിലായി പത്ത് ജില്ലകളിൽ ഇന്നും നാളെയും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.യുദ്ധകാലാടിസ്ഥാനത്തിലാണ് മുൻകരുതൽ നടപടികൾ പുരോഗമിക്കുന്നത്. മൂന്ന് ലക്ഷത്തോളം പേരെ ഇതിനോടകം മാറ്റിപ്പർപ്പിച്ചു. 700 പുനരധിവാസ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 26 സംഘവും, നേവിയുടെ 34 സംഘവും വ്യോമസേനയുടെ സംഘവും തീരദേശ സേനയും വായു ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായിരിക്കുകയാണ്.

ട്രെയ്നുകളും വിമാന സർവീസുകളും നിർത്തലാക്കിയിരിക്കുകയാണ്. വിനോദ സഞ്ചാര മേഖലകളിലുള്ളവരോട് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ഭാഗമായി മുംബൈ- ഡൽഹി നഗരങ്ങളിൽ ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്.

 

You might also like

-