മലേഷ്യയിലേക്ക് കേരളത്തിൽ നിന്ന് വീണ്ടും മനുഷ്യക്കടത്ത്‌. 12 മലയാളികൾ തട്ടിപ്പിന് ഇരയായി

ഒരു മാസം ജോലി ചെയ്തതിന് ശേഷമാണ് തട്ടിപ്പിനിരയായെന്ന് മനസിലായത്. മലേഷ്യയിൽ എത്തിച്ച ഏജൻറ് മറ്റൊരു ഏജൻറിന് വിൽപന നടത്തുകയായിരുന്നുവെന്നാണ് യുവാക്കൾ പറയുന്നത്.

0

കൊച്ചി :മലേഷ്യയിലേക്ക് കേരളത്തിൽ നിന്ന് വീണ്ടും മനുഷ്യക്കടത്ത്‌. 12 മലയാളികൾ തട്ടിപ്പിന് ഇരയായി. തങ്ങളെ ഏജന്റുമാർ വൻ തുകക്ക് വിൽക്കുകയായിരുന്നു എന്നാണ് യുവാക്കളുടെ വെളിപ്പെടുത്തൽ.വിവിധ ജില്ലകളിലുള്ള 12 മലയാളി യുവാക്കളാണ് മലേഷ്യയിൽ ജോലിക്കെത്തി തട്ടിപ്പിനിരയായിരിക്കുന്നത്. ഏജന്റിനും വിസക്കും അടക്കം ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് യുവാക്കൾ മലേഷ്യയിലെത്തിയത്. ഒരു മാസം ജോലി ചെയ്തതിന് ശേഷമാണ് തട്ടിപ്പിനിരയായെന്ന് മനസിലായത്. മലേഷ്യയിൽ എത്തിച്ച ഏജൻറ് മറ്റൊരു ഏജൻറിന് വിൽപന നടത്തുകയായിരുന്നുവെന്നാണ് യുവാക്കൾ പറയുന്നത്.

സന്ദർശക വിസയിലെത്തിച്ച ശേഷം മൂന്ന് മാസത്തിന് ശേഷം വർക്കിംഗ് വിസ നൽകുമെന്നായിരുന്നു ഏജൻറ് അറിയിച്ചത്. എന്നാൽ മലേഷ്യയിൽ ഇത്തരത്തിൽ വിസ ലഭിക്കില്ലെന്നും തങ്ങൾ മനുഷ്യക്കടത്തിന് ഇരയായെന്നുമാണ് യുവാക്കളുടെ പരാതി. പാസ്പോർട്ടും ജോലി ചെയ്തതിന്റെ കൂലിയും ലഭിക്കാത്തതിനാൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്താനുള്ള ശ്രമത്തിലാണിവർ

You might also like

-