പൗരത്വ നിയമഭേദഗതിക്കെതിരെ മനുഷ്യച്ചങ്ങല; മുസ്ലിം ലീഗിനെ സഹകരിപ്പിക്കാനൊരുങ്ങി സിപിഐഎം

പൗരത്വ നിയമഭേദഗതി പ്രശ്‌നത്തിലെ കെപിസിസി നിലപാടില്‍ അതൃപ്തിയുള്ള ഘടകകക്ഷികള്‍ സഹകരിച്ചേക്കുമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രതീക്ഷ. അതേ സമയം, മനുഷ്യചങ്ങലയില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ അറിയിച്ചു.

0

മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളെ മനുഷ്യചങ്ങലയില്‍ സഹകരിപ്പിക്കാനുള്ള സാധ്യത തേടി സിപിഐഎം. പൗരത്വ നിയമഭേദഗതി പ്രശ്‌നത്തിലെ കെപിസിസി നിലപാടില്‍ അതൃപ്തിയുള്ള ഘടകകക്ഷികള്‍ സഹകരിച്ചേക്കുമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രതീക്ഷ. അതേ സമയം, മനുഷ്യചങ്ങലയില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ അറിയിച്ചു.

റിപ്പബ്ലിക് ദിനമായ അടുത്തമാസം 26ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യചങ്ങല തീര്‍ക്കാന്‍ ഇടതുമുന്നിയാണ് തീരുമാനിച്ചത്. പരിപാടിയിലേക്ക് വര്‍ഗീയസംഘടനകള്‍ ഒഴികെയുള്ള എല്ലാവരേയും ക്ഷണിക്കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടില്‍ എതിര്‍പ്പുള്ള മസ്ലീംലീഗ് പ്രവര്‍ത്തകരെ അടക്കം പങ്കെടുപ്പിക്കാന്‍ പ്രാദേശികതലത്തിലും ശ്രമം നടത്തും. ബിജെപി, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ ഒഴികെയുള്ള എല്ലാവരേയും സഹകരിപ്പിക്കുമെന്ന് കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

എന്നാല്‍ മനുഷ്യച്ചങ്ങലയെക്കുറിച്ച് ആലോചനാസമയത്തേ പറയേണ്ടിയിരുന്നുവെന്നാണ് ലീഗിന്റെ പ്രതികരണം. ഒന്നിച്ചുള്ള പരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ ത്‌ന്നെ അറിയിക്കണം. അല്ലാതെ എകെജി സെന്ററില്‍ നിന്നാവരുതെന്നും എംകെ മുനീര്‍ പറഞ്ഞു.

നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കാനും സി.പി.ഐ.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

You might also like

-