പൗരത്വ ഭേദഗതി നിയമം എത്ര എതിർത്തലയും നടപ്പാക്കും അമിത്ഷാ

മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡനം നേരിട്ടു കൊണ്ടിരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബില്ല് സംരക്ഷണമേകും.നെഹ്‌റു ലിയാഖത്ത് ഉടമ്പടിയുടെ ഭാഗമായ നിയമമാണിത്

0

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ ആരൊക്കെ എതിർത്തേലും നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ വ്യകത്മാക്കി അഭയാര്‍ത്ഥികളുടെ സംരക്ഷണം മോദി സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിരവധി വര്‍ഷങ്ങളായി അവകാശങ്ങള്‍ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് പൗരത്വ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ രാഷ്ട്രീയപരമായി എത്ര വേണമെങ്കിലും എതിര്‍ത്തോളു എന്നും അദ്ദേഹം വ്യക്തമാക്കി

നിയമവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിയമത്തിന് പിന്നിലെ ഉദ്ദേശ്യത്തെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം. നിയമം ആരുടെയും അവകാശം കവര്‍ന്നെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡനം നേരിട്ടു കൊണ്ടിരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബില്ല് സംരക്ഷണമേകും.നെഹ്‌റു ലിയാഖത്ത് ഉടമ്പടിയുടെ ഭാഗമായ നിയമമാണിത്. എന്നാല്‍ കോണ്‍ഗ്രസ് ഇത് നടപ്പിലാക്കാതിരുന്നത് വോട്ട് ബാങ്കിനെ ലക്ഷ്യം വെച്ചാണെന്നും അമിത് ഷാ വ്യക്തമാക്കി

You might also like

-