അമേരിക്കയിൽ പൊലീസുകാരെ വെടിവച്ച പ്രതി ആത്മഹത്യചെയ്തു
സംഭവത്തിനുശേഷം അഞ്ചു മണിക്കൂര്‍ പ്രതിയുമായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചിരുന്നു. ഒടുവില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നു അറിയിച്ചുവെങ്കിലും വീണ്ടും പോലീസിനു നേരെ വെടിവെച്ചതിനുശേഷം സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു.
ഹൂസ്റ്റണ്‍: വാറണ്ട് നല്‍കുന്നതിന് വീട്ടിലെത്തിയ പോലീസ് സംഘത്തിനു നേരെ വെടിവെച്ച് മൂന്നു പോലീസ് ഓഫീസര്‍മാരെ പരിക്കേല്‍പ്പിച്ച കേസ്സിലെ പ്രതി അഞ്ചു മണിക്കൂര്‍ വീട്ടില്‍ പ്രതിരോധം തീര്‍ത്തശേഷം സ്വയം വെടിവെച്ചു മരിച്ചതായി ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഡിസംബര്‍ 11 ചൊവ്വാഴ്ച അറിയിച്ചു.
ഹാരിസ് കൗണ്ടി ഹാര്‍ട്ട് വിക്ക് റോഡിലുള്ള വീട്ടിലായിരുന്നു സംഭവം.ചൊവ്വാഴ്ച ഉച്ചയോടെയാണ് ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസില്‍ നിന്നുള്ള ഓഫീസര്‍മാര്‍ ഡാനിയേല്‍ ട്രിവിനൊയുടെ വീട്ടില്‍ എത്തിയത്. വാതിലിനോടടുത്ത് ഉദ്യോഗസ്ഥര്‍ക്കുനേരെ ഡാനിയേല്‍ തുടരെ തുടരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് വാതിലടച്ചു സ്വയം പ്രതിരോധിച്ചു.
സംഭവത്തിനുശേഷം അഞ്ചു മണിക്കൂര്‍ പ്രതിയുമായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചിരുന്നു. ഒടുവില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നു അറിയിച്ചുവെങ്കിലും വീണ്ടും പോലീസിനു നേരെ വെടിവെച്ചതിനുശേഷം സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു.
വെടിയേറ്റ പോലീസ് ഓഫീസര്‍മാരുടെ പരിക്ക് ഗുരുതരമല്ലാ എന്നാണറിയുന്നത്.പ്രൊട്ടക്റ്റീവ് ഓര്‍ഡര്‍ ലംഘിച്ചതിനാണ് പ്രതിക്കെതിരെ ആദ്യം വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. ഹാരിസ് കൗണ്ടി ഷെറിപ് ചീഫ് ഡെപ്യൂട്ടി എഡിസണ്‍ അറിയിച്ചതാണിത്