ഹിന്ദു-മുസ്ലിം മതമൗലികവാദികള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഒരുപോലെ ശ്രമം നടത്തുന്നതായി കോടിയേരി
തിരുവനന്തപുരം: കേരളത്തില്‍ ഹിന്ദു-മുസ്ലിം മതമൗലികവാദികള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഒരുപോലെ ശ്രമം നടത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതും ഇതേ നിലപാടാണെന്നും വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി വ്യക്തമാക്കി.
ആര്‍എസ്എസിന്റെ ശ്രമങ്ങള്‍ക്ക് എരിതീയില്‍ എണ്ണയൊഴിക്കും പോലെ ഗുണം ചെയ്യുകയാണ് ഇസ്ലാം മതമൗലികവാദികള്‍. ഇരു വിഭാഗം തീവ്രവാദ ശക്തികളെയും ഒരേപോലെ എതിര്‍ക്കണമെന്നാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനമെന്നും കോടിയേരി വിശദമാക്കി.