“കൂടുതൽ അന്വേഷണം വേണം” കൊടകര കുഴല്‍പ്പണക്കേസില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും പുറത്ത് വരാനുണ്ട്. കേസിലെ പ്രധാനപ്രതികളെയും കുഴല്‍പ്പണത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. മുന്‍കൂട്ടി പദ്ധതി തയാറാക്കിയാണ് കവര്‍ച്ച നടത്തിയിരിക്കുന്നത് അല്ലാതെ പെട്ടന്ന് നടത്തിയതല്ല

0

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് പലതും പുറത്ത് വരാനുണ്ടെന്നും കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു . കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിർദേശം
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും പുറത്ത് വരാനുണ്ട്. കേസിലെ പ്രധാനപ്രതികളെയും കുഴല്‍പ്പണത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. മുന്‍കൂട്ടി പദ്ധതി തയാറാക്കിയാണ് കവര്‍ച്ച നടത്തിയിരിക്കുന്നത് അല്ലാതെ പെട്ടന്ന് നടത്തിയതല്ല “ആകസ്മികമല്ല”  . അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇനിയും പണം കണ്ടെത്താനുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫോണ്‍കോള്‍ രേഖകളും മറ്റ് തൊണ്ടി മുതലുകളും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണം വേണമെന്ന ഹൈക്കോടതിനിരീക്ഷണംനടത്തിയത് .അതേസമയം ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉള്പെട്ടതിനാൽ കേസ്സ് ഒത്തുതീർക്കാൻ ക്ഷമ നടക്കുന്നതായി കോൺഗ്രസ്സ് ആരോപിച്ചു .അതേസമയം കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ള​ല്ലെ​ന്ന് പൊ​ലീ​സ്. കേ​സി​ല്‍ ആ​കെ 22 പ്ര​തി​ക​ളാ​ണു​ള്ള​ത്. കേ​സി​ല്‍ കു​റ്റ​പ​ത്രം ജൂ​ലൈ 24-ന് ​ഇ​രി​ഞ്ഞാ​ല​ക്കു​ട കോ​ട​തിയിൽ സ​മ​ര്‍​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം

You might also like

-