“കൂടുതൽ അന്വേഷണം വേണം” കൊടകര കുഴല്‍പ്പണക്കേസില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും പുറത്ത് വരാനുണ്ട്. കേസിലെ പ്രധാനപ്രതികളെയും കുഴല്‍പ്പണത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. മുന്‍കൂട്ടി പദ്ധതി തയാറാക്കിയാണ് കവര്‍ച്ച നടത്തിയിരിക്കുന്നത് അല്ലാതെ പെട്ടന്ന് നടത്തിയതല്ല
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് പലതും പുറത്ത് വരാനുണ്ടെന്നും കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു . കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിർദേശം
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും പുറത്ത് വരാനുണ്ട്. കേസിലെ പ്രധാനപ്രതികളെയും കുഴല്‍പ്പണത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. മുന്‍കൂട്ടി പദ്ധതി തയാറാക്കിയാണ് കവര്‍ച്ച നടത്തിയിരിക്കുന്നത് അല്ലാതെ പെട്ടന്ന് നടത്തിയതല്ല “ആകസ്മികമല്ല” . അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇനിയും പണം കണ്ടെത്താനുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫോണ്‍കോള്‍ രേഖകളും മറ്റ് തൊണ്ടി മുതലുകളും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണം വേണമെന്ന ഹൈക്കോടതിനിരീക്ഷണംനടത്തിയത് .അതേസമയം ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉള്പെട്ടതിനാൽ കേസ്സ് ഒത്തുതീർക്കാൻ ക്ഷമ നടക്കുന്നതായി കോൺഗ്രസ്സ് ആരോപിച്ചു .അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളല്ലെന്ന് പൊലീസ്. കേസില്‍ ആകെ 22 പ്രതികളാണുള്ളത്. കേസില്‍ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിയിൽ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം