സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി
കേസിൽ യുഎപിഎ സെക്ഷൻ 15 നിലനിൽക്കുമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു എൻഐഎയുടെ വാദം. എന്നാൽ സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി
കൊച്ചി :ദേശിയ അന്വേഷണ ഏജൻസിക്ക് താക്കിതുമായി ഹൈ കോടതി സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതിപറഞ്ഞു . കസ്റ്റംസ് ആക്ടിന്റെ കീഴിൽ വരുന്ന കുറ്റകൃത്യമാണിതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് ജാമ്യം നൽകിയ കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീൽ ഹൈക്കോടതി തള്ളി.സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയ കീഴ്‌ക്കോടതി വിധിക്കെതിരെയാണ് എൻഐഎ അപ്പീൽ നൽകിയത്.
കേസിൽ യുഎപിഎ സെക്ഷൻ 15 നിലനിൽക്കുമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു എൻഐഎയുടെ വാദം. എന്നാൽ സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കസ്റ്റംസ് ആക്ടിന്റെ കീഴിൽ വരുന്ന കുറ്റകൃത്യമാണിത്. നിലവിലെ ഉത്തരവ് കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും വിധി അപ്പീലിന് മാത്രമായിരിക്കും ബാധകമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഹരിപ്രസാദിന്റേതാണ് എൻ ഐ എ ക്ക് എതിരായ വിധി പ്രസ്താവം .