നയതന്ത്ര ബാഗിലെ സ്വര്‍ണക്കടത്തു സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം
എന്‍.ഐ.എ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.
കൊച്ചി :നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സരിത്ത്, റോബിൻസൺ, റമീസ് എന്നിവർക്കും ജാമ്യം ലഭിച്ചു. എന്‍.ഐ.എ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്നയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ സ്വപ്നക്ക് ജയിലില്‍ നിന്നു പുറത്തിറങ്ങാം. സ്വപ്നയുടെ കരുതല്‍ തടങ്കൽ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.സ്വർണ്ണക്കടത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച ജലാൽ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്